ചേരുവകള്‍

 

1. വെള്ള കടല- 1 കപ്പ്
2. കടുക്, വറ്റല്‍മുളക്, കറിവേപ്പില- ആവശ്യത്തിന്
3. സവാള-1
4. ചെറിയ ഉള്ളി- 6 ( ചെറുതായി അരിഞ്ഞത്)
5. തക്കാളി- 1
6. പച്ചമുളക് -3( നീളത്തില്‍ അരിഞ്ഞോ ചതച്ചോ ചേര്‍ക്കാം)
7.  ഇഞ്ചി-3 ചെറിയ കഷണം
8. വെളുത്തുള്ളി -3 അല്ലി ( ചതച്ചത്)
9. തേങ്ങാപ്പാല്‍-1/2 കപ്പ്
10. പെരുംജീരകം-1/2 ടേബിള്‍ സ്പൂണ്‍ ( ചതച്ചത്)
11.പട്ട- ഒന്ന് ചെറുത്
12.മഞ്ഞള്‍പ്പൊടി- കാല്‍ ടേബിള്‍ സ്പൂണ്‍
13. കുരുമുളക് പൊടി- കാല്‍ ടേബിള്‍ സ്പൂണ്‍
14.ഉപ്പ്- പാകത്തിന് 
15.മല്ലിയില- ഗാര്‍ണിഷിന്

തയ്യാറാക്കുന്ന വിധം

കടല പ്രഷര്‍കുക്കറില്‍ വേവിക്കുക. ഫ്രൈ പാനില്‍ എണ്ണ ഒഴിച്ച് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ക്കുക. അതിനു ശേഷം മൂന്നാം ചേരുവയും നാലാമത്തെ ചേരുവയും ചേര്‍ക്കുക. അവ ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ അഞ്ചാമത്തെ ചേരുവ ചേര്‍ക്കുക. ശേഷം ആറ് ഏഴ് എട്ട് ചേരുവകള്‍ ചേര്‍ത്ത് ഇളക്കാം.. ഇവ പാകമായി വരുമ്പോള്‍ 9ാമത്തെ ചേരുവ ചേര്‍ക്കാം. ഇത് ഒന്ന് തിളയ്ക്കുമ്പോള്‍ കടല ഇതിലേക്ക് ചേര്‍ക്കാം ശേഷം  10  മുതല്‍ 14 വരെയുള്ളവ ചേര്‍ക്കാം. ഗ്രേവി തിക്ക് ആയി വരുമ്പോള്‍ 15ാം ചേരുവ ചേര്‍ത്ത് ഫ്‌ളെയിം ഓഫ് ചെയ്യുക ചന മസാല റെഡി

ടിപ്‌സ്: കടല തലേദിവസം വെള്ളത്തിലിട്ട് വെച്ചാല്‍ വേഗം വെന്ത് കിട്ടും
Content Highlight: how to make channa masala