ണ്ണയില്‍ വഴറ്റിയ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും തേങ്ങാപ്പാലിന്റെയും അതില്‍ കിടന്നു വെന്ത അയക്കൂറയുടെയും മണം മൂക്കിലോട്ടടിക്കുന്നത് ആലോചിക്കുമ്പോള്‍ തന്നെ ഒരു പറ അരിയുടെ ചോറുണ്ണാന്‍ തോന്നുന്നുണ്ടല്ലേ. എങ്കില്‍ പിന്നെ ഇന്നു തന്നെ അയക്കൂറ കറി ഉണ്ടാക്കിയാലോ! 

ചേരുവകള്‍ 
1 കിലോ അയക്കൂറ 
1 തേങ്ങ 
1 തക്കാളി 
1 വലിയ സവാള 
4 പച്ചമുളക് 
3 കഷണം കുടംപുളി 
10 അല്ലി വെള്ളുള്ളി 
1 ചെറിയ കഷണം ഇഞ്ചി 
2 തണ്ട് കറിവേപ്പില 
2 ടീസ്പൂണ്‍ കുരുമുളകുപൊടി 
1 ടീസ്പൂണ്‍ മല്ലിപ്പൊടി  
അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി 
അര ടീസ്പൂണ്‍ മുളകുപൊടി 
ആവശ്യത്തിന് ഉപ്പ് 

തയ്യാറാക്കുന്ന വിധം 
ആദ്യം തന്നെ മീന്‍ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക. അടുത്തതായി കുടംപുളി ഒരു പാത്രം ചൂട് വെള്ളത്തില്‍ ഇട്ടു വയ്ക്കുക. ഇനി തേങ്ങ ചിരകി തേങ്ങാപ്പാല്‍ (ഒന്നാം പാല്‍) എടുത്ത് മാറ്റി വയ്ക്കുക. ഇത്രയും ആദ്യം തന്നെ തയ്യാറാക്കി വച്ചിട്ട് വേണം മീന്‍കറി ഉണ്ടാക്കാന്‍ തുടങ്ങാന്‍. 

കറിച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി കഴിഞ്ഞാല്‍ അതിലേക്ക് ഉലുവയിട്ട് പൊട്ടിക്കുക. ഒന്നിളക്കിയ ശേഷം കനം കുറച്ച് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള കൈകൊണ്ട് ഒന്ന് ചതച്ച് എണ്ണയിലേക്കിട്ട് വഴറ്റുക. 

സവാള സ്വര്‍ണനിറമായി വഴണ്ടു വരുമ്പോള്‍ അതിലേക്കു വെള്ളുള്ളിയും ഇഞ്ചിയും കൂടി ഒരുമിച്ചിട്ട് ചതച്ച കൂട്ട് കൂടി ചേര്‍ത്തിളക്കുക. ഇതെല്ലാം കൂടി എണ്ണയില്‍ കിടന്ന് മൂത്തുവരുമ്പോള്‍ നേരത്തെ പറഞ്ഞ അളവില്‍ മസാലപ്പൊടികള്‍ ഓരോന്നായ് ചേര്‍ത്തിളക്കുക. 

ആവശ്യമെങ്കില്‍ നിങ്ങളുടെ രുചിയ്ക്കനുസരിച്ച് പൊടികളുടെ അളവില്‍ മാറ്റം വരുത്താവുന്നതാണ്. പൊടികള്‍ നന്നായി ഇളക്കി വഴറ്റിയ ശേഷം പുളിയും ആ വെള്ളവും കൂടി അതിലേക്കു ചേര്‍ക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിച്ച ശേഷം തക്കാളി കൂടി കറിയിലേക്ക് ഇട്ടു കൊടുക്കുക. 

ഇനി ആവശ്യത്തിന് ഉപ്പു കൂടി ചേര്‍ത്ത് ചെറുതീയില്‍ മൂടി വച്ച് കറി തിളപ്പിക്കുക. ചെറിയ തിള വന്നു കഴിഞ്ഞാല്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് തീ കൂട്ടിവച്ച് തിളപ്പിക്കണം. നന്നായി തിള വന്നു കഴിഞ്ഞാല്‍ മീന്‍ ചേര്‍ക്കാം. മീന്‍ നന്നായ് വെന്ത് കറി നല്ല വറ്റിക്കഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ഒഴിക്കാം. 

കറി തിളച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ പാല്‍ കറിയിലേക്ക് ഒഴിക്കണം. തേങ്ങാപ്പാല്‍ ഒഴിച്ചാല്‍ പിന്നെ കറി തിളപ്പിക്കരുത്. തേങ്ങാപ്പാലും കറിയും നന്നായി ഇളക്കി ചേര്‍ത്ത ശേഷം നെടുകെ കീറിയ പച്ചമുളകും കറിവേപ്പിലയും കറിയുടെ മുകളിലിട്ട് അടുപ്പില്‍ നിന്നും വാങ്ങാം. 

നിങ്ങള്‍ക്ക് എത്ര മത്സ്യവിഭവങ്ങള്‍ ഉണ്ടാക്കാനറിയാം? Read More