ക്രിസ്മസ് രാവിനായി വൈനൊരുക്കി കാത്തിരിക്കുന്നവര്‍ അറിയാന്‍. ആസ്വദിച്ചു കുടിക്കേണ്ട പാനീയം എന്നതിനപ്പുറം കൊഴുപ്പില്ലാത്ത ഭക്ഷണം തയ്യാറാക്കാനുള്ള കുക്കിംഗ് ഓയിലായും വൈനിനെ നമ്മുക്ക് ഉപയോഗിക്കാം. 

wineനിങ്ങള്‍ ഡയറ്റ് ചെയ്യുകയോ കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നുവെങ്കില്‍ ഇനി തൊട്ട് വൈനിലുണ്ടാക്കിയ ഭക്ഷണം കഴിച്ചാല്‍ മതിയാവും. പച്ചക്കറിയോ മാംസഹാരമോ എന്തുമാക്കട്ടെ അത് വൈനില്‍ പാചകം ചെയ്യുമ്പോള്‍ ഈര്‍പ്പത്തോടെയും വൈനിന്റെ രുചിഭേദങ്ങള്‍ നുണഞ്ഞും ആസ്വാദിച്ചു കഴിക്കാന്‍ സാധിക്കും.

കറികളില്‍ മാത്രമല്ല കേക്കിലും വൈന്‍ ഉപയോഗിക്കാം. നെയ്യിനും വെണ്ണയ്ക്കും പകരം വൈന്‍ ഉപയോഗിച്ച് കേക്ക് ഉണ്ടാക്കി നോക്കൂ. തീര്‍ത്തും വ്യത്യസ്തവും രുചികരവുമായിരിക്കും ഫലം. കേക്ക് മിക്‌സിലേക്കോ, പാസ്ട്രിയിലേക്കോ വേണം വൈന്‍ ചേര്‍ക്കാന്‍. 

ഡെസേര്‍ട്ട്‌സിലേക്കും ഫ്രുട്ട്മികിസിലുമെല്ലാം രുചികരമായി ചേരുന്ന ഒന്നാണ് വൈന്‍. ആപ്പിളും ഓറഞ്ചുമെല്ലാം വൈനില്‍ നന്നായി ചേരും. വനിലാ എസന്‍സും കാരമല്ലും ഉപയോഗിക്കുന്ന ഡേസേര്‍ട്‌സിനെ കൂടുതല്‍ രുചികരമാക്കാനും വൈന്‍ ഉപകരിക്കും.