മഴയും തണുപ്പും നമുക്കിഷ്ടമാണ്. മഴ പെയ്യുമ്പോള്‍ കുടിക്കാന്‍ ചൂടായിട്ടെന്തെങ്കിലും കിട്ടിയാലോ. മഴക്കാലത്ത്‌ പരീക്ഷിക്കാവുന്ന വ്യത്യസ്തമായ മൂന്നു ചൂടന്‍ രുചികള്‍ ഇതാ.

മസാല ചായ

ചേരുവകള്‍tea

3/4 കപ്പ് വെള്ളം
1/2 കപ്പ് പാല്‍
2 ടീസ്പൂണ്‍ ഇല തേയില
1/2 ടീസ്പൂണ്‍ കൊത്തിയരിഞ്ഞ ഇഞ്ചി
2 ടീസ്പൂണ്‍ പഞ്ചസാര
1/2 ടീസ്പൂണ്‍ ചായ മസാല

തയ്യാറാക്കാം

വെള്ളം തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ അതിലേക്ക് തേയിലയും ഇഞ്ചിയും ചേര്‍ത്ത് ഒരു മിനിറ്റ് തിളപ്പിക്കുക.
ഇതിലേക്ക് ചായ മസാല ചേര്‍ക്കുക.(ചായ മസാല വീട്ടില്‍ തയ്യാറാക്കാവുന്നതാണ്.ഒന്നോ രണ്ടോ ഏലയ്ക്ക,പട്ട,ഗ്രാമ്പൂ,തക്കോലം ഇവ നന്നായി പൊടിച്ചെടുക്കുക)
ഇനി പാലും പഞ്ചസാരയും ചേര്‍ക്കാം.ഒന്നു കൂടി തിളച്ചാല്‍ ഇറക്കി വയ്ക്കാം.അരിച്ച് കപ്പുകളിലേക്ക് പകരാം.

സ്‌പൈസ്ഡ് ഹോട്ട് ചോക്കലേറ്റ് മഗ്

ചേരുവകള്‍
1 കപ്പ് പാല്‍
1/4 ടീസ്പൂണ്‍ പൊടിച്ച കറുവാപട്ട
1 ഔണ്‍സ് അധികം മധുരമില്ലാത്ത ചോക്കലേറ്റ് ചുരണ്ടിയത്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ പാലും കറുവാപട്ടയും ചേര്‍ത്ത് തിളപ്പിക്കുക
തിളപ്പിച്ച പാലിലേക്ക് ചോക്കലേറ്റ് ചേര്‍ത്ത് നന്നായി പതപ്പിക്കുക
കപ്പിലേക്കൊഴിച്ച് ചൂടോടെ കുടിക്കുക

കാശ്മീരി കാവ

ചേരുവകള്‍Daily coffee can lower multiple sclerosis risk

4 ടീസ്പൂണ്‍ ഗ്രീന്‍ ടീ
1/4 ടീസ്പൂണ്‍ കൂങ്കുമപ്പൂവ്
2 ഏലയ്ക്ക ,ചതച്ചത്
8 ബദാം തോലു കളഞ്ഞ് ചെറുതായി മുറിച്ചത്
1 കഷണം കറുവാപട്ട 
2 ഗ്രാമ്പൂ
2 ടേബിള്‍സ്പൂണ്‍ പഞ്ചസാര
3 കപ്പ് വെള്ളം

തയ്യാറാക്കുന്ന വിധം

മൂന്ന് കപ്പ് വെള്ളം,ഗ്രാമ്പൂ,ഏലയ്ക്ക,പട്ട എന്നിവ ചേര്‍ത്ത് തിളച്ചാല്‍ ഇറക്കി തേയില ചേര്‍ക്കുക.
കുങ്കുമപ്പൂവ് കുറച്ചു വെള്ളത്തില്‍ കുതിര്‍ക്കുക.
അരിച്ചെടുത്ത ചായയില്‍ കുങ്കുമപ്പൂവ് കുതിര്‍ത്തതും ബദാം കഷണങ്ങളും ചേര്‍ത്താല്‍ ചൂടു കാവ റെഡിയായി.