ചൂടുകൊണ്ട് കരിയുകയാണ് നാമിന്ന്. ചൂടു ശമിപ്പിക്കാനും ഉള്ളം കുളിര്‍പ്പിക്കാനും നാടന്‍ ദാഹശമനികള്‍ ധാരാളമുണ്ായിരുന്നു നമുക്ക്. മോരുംവെള്ളം സംഭാരമെന്ന നാമധേയത്തില്‍ വേനല്‍ക്കാലത്ത് കുളിരുചൊരിഞ്ഞിരുന്ന കേരളീയ പാനീയ ക്രമത്തിലേക്ക് നിരവധി മറ്റു പാനീയങ്ങള്‍ കടന്നുവന്നു. അവിലുംവെള്ളം ദാഹശമനിക്കുപരി വിശപ്പകറ്റാനും മുമ്പ് ഉപയോഗിച്ചിരുന്നു. അതിന്റെ പുതിയ വകഭേദമായി അവില്‍മില്‍ക്ക് അവതരിച്ചു. നാരങ്ങാവെള്ളം ലൈമായി, മിന്റ്ലൈമായി അങ്ങനെ മറ്റു പലതുമായി മാറി. നേര്‍മയില്‍ ഉപ്പിട്ടാറ്റുന്ന കഞ്ഞിവെള്ളമായിരുന്നു പണ്ടത്തെ മറ്റൊരു പാനീയം ഫ്രൈഡ് റൈസിന്റെ കാലത്തില്‍ കഞ്ഞിവെള്ളത്തിനെന്തു പ്രസക്തി. വത്തക്കയെ കുത്തിക്കലക്കി അല്പം പഞ്ചസാരയും ചേര്‍ത്ത് തണുത്തവെള്ളത്തില്‍ കലക്കിയെടുക്കുന്ന വത്തക്കവെള്ളം മികച്ചൊരു ദാഹശമനിയാണ്. നന്നാറി സര്‍ബത്ത്, മില്‍ക്ക് സര്‍ബത്ത് എന്നിങ്ങനെ പല സര്‍ബത്തുകള്‍ വേറെയും... ചില നാടന്‍ പാനീയങ്ങളെ ചൂടുകാലത്ത് പരിചയപ്പെടാം...
അവിലുംവെള്ളം
ചേരുവകള്‍
- അവില് ചേറി വൃത്തിയാക്കിയത് നാലുകപ്പ്
- ചെറിയുള്ളി അരിഞ്ഞത് രണ്് ടേബിള്‍ സ്പൂണ്‍
- പഞ്ചസാര നാല് ടേബിള്‍ സ്പൂണ്‍
- ജീരകം അരടീസ്പൂണ്‍
- പെരുംജീരകം കാല്‍ടീസ്പൂണ്‍
- തണുത്തവെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
പഞ്ചസാര അല്പം പച്ചവെള്ളത്തില്‍ കലക്കിയെടുക്കുക. അതിലേക്ക് അവില് ചേറി വൃത്തിയാക്കിയത്, ചെറിയുള്ളി അരിഞ്ഞത്, ജീരകം, പെരുംജീരകം ആവശ്യത്തിന് തണുത്തവെള്ളം എന്നിവചേര്‍ത്ത് നന്നായി കലക്കിയെടുക്കുക. ആവശ്യമെങ്കില്‍ മൈസൂര്‍പ്പഴം നന്നായി ഉടച്ചു ചേര്‍ക്കാം. മൈസൂര്‍പ്പഴം ചേര്‍ക്കുമ്പോള്‍ ഉള്ളിചേര്ക്കരുത്.
നാടന്മോരുംവെള്ളം
ചേരുവകള്‍
- പുളിയുള്ള നാടന്‍ മോര് ഒരുകപ്പ്
- പച്ചമുളക് അരിഞ്ഞത് ഒരു ടീസ്പൂണ്‍
- ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂണ്‍
- കറിവേപ്പില അരിഞ്ഞത് ഒരു ടീസ്പൂണ്‍
- മല്ലിയില അരിഞ്ഞത് ഒരു ടീസ്പൂണ്‍
- ഉപ്പ് പാകത്തിന്
- തണുത്തവെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
പുളിയുള്ള നാടന്‍ മോരില്‍ പച്ചമുളക് അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, കറിവേപ്പില അരിഞ്ഞത്, മല്ലിയില അരിഞ്ഞത്, ഉപ്പ് എന്നിവചേര്‍ത്ത് കലക്കിയശേഷം ആവശ്യത്തിന് തണുത്തവെള്ളംചേര്ത്ത് കലക്കി ഉപയോഗിക്കാം.
പൊതിനനാരങ്ങവെള്ളം
ചേരുവകള്‍
- പൊതിനയില രണ്ട് ടേബിള്‍ സ്പൂണ്‍
- ചെറുനാരങ്ങനീര് ഒരെണ്ണത്തിന്റേത്
- പഞ്ചസാര പാകത്തിന്
- തണുത്തവെള്ളം രണ്ട് ഗ്ളാസ്
തയ്യാറാക്കുന്നവിധം
പൊതിനയില ഒരുഗ്ളാസ് തണുത്തവെള്ളം േചര്‍ത്ത് അടിക്കുക. നന്നായി അടിച്ചതിനുശേഷം ഇത് അരിച്ചെടുക്കുക. പീന്നീട് ചെറുനാരങ്ങനീര് ചേര്‍ത്ത് പാകത്തിന് പഞ്ചസാരയിട്ട് ബാക്കി തണുത്തവെള്ളം ചേര്‍ത്ത് അടിച്ചെടുക്കാം. ഇതില്‍ പൊതിനയില, ചെറുനാരങ്ങ കഷ്ണം എന്നിവ വെച്ച് അലങ്കരിക്കാം.
ബിലുംബി സ്ക്വാഷ്
ചേരുവകള്‍
- ഇടത്തരം പഴുപ്പുള്ള ബിലുംബിപ്പുളി മൂന്നുകപ്പ്
- ചെറുനാരങ്ങനീര് ഒരെണ്ണത്തിന്റേത്
- പഞ്ചസാര ഒരുകിലോഗ്രാം
- വെള്ളം രണ്ട് ഗ്ളാസ്
- ഏലക്കായ രണ്‍െണ്ണം
തയ്യാറാക്കുന്നവിധം
ഇടത്തരം പഴുപ്പുള്ള ബിലുംബിപ്പുളി ഒരുഗ്ളാസ് വെള്ളത്തില്‍ തിളപ്പിക്കുക. പുളി ഉടഞ്ഞ് വെള്ളത്തോട് ചേര്‍ന്നു വന്നാല്‍ അതിലേക്ക് പഞ്ചസാര ചേര്‍ക്കുക. നന്നായി തിളച്ചാല്‍ ചെറുനാരങ്ങാനീര്, ഏലക്കായ എന്നിവ ചേര്‍ക്കുക. പിന്നീട് വാങ്ങി ചൂടാറിയാല്‍ തുണിയില്‍ അരിച്ചെടുത്ത് കുപ്പിയില്‍ തണുപ്പിച്ച് സൂക്ഷിക്കാം. ആവശ്യാനുസരണം എടുത്ത് തണുത്തവെള്ളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കാം. പഞ്ചസാര പോരെങ്കില്‍ ചേര്‍ത്തുകൊടുക്കാം.
മല്ലിയില സര്‍ബത്ത്
ചേരുവകള്‍
- മല്ലിയില രണ്ട് ടേബിള്‍ സ്പൂണ്‍
- ചെറുനാരങ്ങനീര് ഒരെണ്ണത്തിന്റേത്
- നന്നാറി സര്‍ബത്ത് നാല് ടേബിള്‍ സ്പൂണ്‍
- തണുത്തവെള്ളം ഒരു ഗ്ളാസ്
തയ്യാറാക്കുന്നവിധം
മല്ലിയില അല്പം വെള്ളമുപയോഗിച്ച് അടിച്ചെടുക്കുക. അതില്‍ ചെറുനാരങ്ങനീര് ചേര്‍ത്തതിന് ശേഷം നന്നാറി സര്‍ബത്ത്, തണുത്തവെള്ളം എന്നിവചേര്‍ത്ത് കലക്കിയാല്‍ മല്ലിയില സര്‍ബത്ത് റെഡിയായി.
പച്ചമാങ്ങ ജ്യൂസ്
മികച്ച ദാഹശമനിയും പ്രകൃതിപാനീയവുമാണ് പച്ചമാങ്ങ ജ്യൂസ്
ചേരുവകള്‍
- പച്ചമാങ്ങ തൊലിയൊഴിവാക്കി ചെത്തിയെടുത്തത് രണ്ട്് കപ്പ്
- ചെറുനാരങ്ങനീര് ഒരെണ്ണത്തിന്റേത്
- പഞ്ചസാര(തേന്‍) നാല് ടേബിള്‍ സ്പൂണ്‍
- തണുത്തവെള്ളം ഒരു ഗ്ളാസ്
തയ്യാറാക്കുന്നവിധം
പച്ചമാങ്ങ അല്പം വെള്ളമുപയോഗിച്ച് അടിച്ച് അരിച്ചെടുക്കുക. അതില്‍ ചെറുനാരങ്ങനീര് ചേര്‍ത്തതിനുശേഷം പഞ്ചസാര(തേന്‍), തണുത്തവെള്ളം എന്നിവചേര്‍ത്ത് കലക്കിയാല്‍ പച്ചമാങ്ങ ജ്യൂസ് റെഡിയായി. പഞ്ചസാര(തേന്‍) എന്നിവയ്ക്കുപകരം അല്പം ഉപ്പ്, കഷ്ണം ഇഞ്ചി എന്നിവചേര്ത്തടിച്ചാല് പ്രമേഹരോഗമുള്ളവര്‍ക്കും നല്ല പാനീയമാണ്.
കറ്റാര്‍വാഴ ജ്യൂസ്
ചേരുവകള്‍
- കറ്റാര്‍വാഴ തൊലിയൊഴിവാക്കി കാമ്പെടുത്തത് രണ്് ടേബിള്‍ സ്പൂണ്‍
- ചെറുനാരങ്ങനീര് ഒരെണ്ണത്തിന്റേത്
- നന്നാറി സര്‍ബത്ത് നാല് ടേബിള്‍ സ്പൂണ്‍
- മല്ലിയില നാല് അല്ലി
- തണുത്തവെള്ളം ഒരു ഗ്ളാസ്
തയ്യാറാക്കുന്നവിധം
കറ്റാര്‍വാഴ തൊലിയൊഴിവാക്കി കാമ്പെടുത്തത് അല്പം വെള്ളമുപയോഗിച്ച് അടിച്ചെടുക്കുക. അതില്‍ മല്ലിയില ചേര്‍ത്ത് അടിച്ചതിനുശേഷം, ചെറുനാരങ്ങനീര്, നന്നാറി സര്‍ബത്ത്, തണുത്തവെള്ളം എന്നിവചേര്‍ത്ത് അടിച്ചെടുത്താല്‍ കറ്റാര്‍വാഴ ജ്യൂസായി
പാഷന് ഫ്രൂട്ട് ജ്യൂസ്
ചേരുവകള്‍
- പാഷന് ഫ്രൂട്ട് തോടില്‍നിന്ന് ചുരണ്ിയെടുത്തത് രണ്ുകപ്പ്
- ചെറുനാരങ്ങനീര് ഒരെണ്ണത്തിന്റേത്
- തേന്‍ നാല് ടേബിള്‍ സ്പൂണ്‍
- തണുത്തവെള്ളം ഒരു ഗ്ളാസ്
തയ്യാറാക്കുന്നവിധം
പാഷന് ഫ്രൂട്ട് തോടില്‍നിന്ന് ചുരണ്ടിയെടുത്തത് അല്പം വെള്ളമുപയോഗിച്ച് അടിച്ച് അരിച്ചെടുക്കുക. അതില്‍
ചെറുനാരങ്ങനീര് ചേര്‍ത്തതിനുശേഷം തേന്‍, തണുത്തവെള്ളം എന്നിവചേര്‍ത്ത് മിക്സിയിലടിച്ചെടുക്കുക. തേനിനു പകരം പഞ്ചസാരയും നന്നാറി സര്‍ബത്തും ചേര്‍ത്തും പാഷന്ഫ്രൂട്ട്ജ്യൂസ് സ്വാദിഷ്ടമാക്കാം
കയ്പനാരങ്ങവെള്ളം
വയനാട്ടുകാരുടെ വേനല്‍കാലത്തെ പ്രധാന പാനീയമായിരുന്നു ഇത്.
ചേരുവകള്‍
- കയ്പനാരങ്ങനീര് ഒരെണ്ണത്തിന്റേത്
- നന്നാറി സര്‍ബത്ത് നാല് ടേബിള്‍ സ്പൂണ്‍
- തണുത്തവെള്ളം ഒരു ഗ്ളാസ്
തയ്യാറാക്കുന്നവിധം
കയ്പനാരങ്ങനീരില് നന്നാറി സര്‍ബത്ത് ചേര്‍ത്ത് തണുത്തവെള്ളം ചേര്‍ത്ത് കലക്കിയാല്‍ കയ്പനാരങ്ങവെള്ളം റെഡിയായി.
പച്ചപപ്പായജ്യൂസ്
ചേരുവകള്‍
- പച്ചപപ്പായ തൊലിയൊഴിവാക്കി ചെത്തിയെടുത്തത് രണ്ട് കപ്പ്
- ചെറുനാരങ്ങനീര് ഒരെണ്ണത്തിന്റേത്
- തേന്‍ നാല് ടേബിള്‍ സ്പൂണ്‍
- തണുത്തവെള്ളം ഒരു ഗ്ളാസ്
തയ്യാറാക്കുന്നവിധം
പച്ചപപ്പായ അല്പം വെള്ളമുപയോഗിച്ച് അടിച്ച് അരിച്ചെടുക്കുക. അതില്‍ ചെറുനാരങ്ങനീര് ചേര്‍ത്തതിനുശേഷം പഞ്ചസാര(തേന്‍), തണുത്തവെള്ളം എന്നിവചേര്‍ത്ത് കലക്കിയാല്‍ പച്ചപപ്പായ ജ്യൂസ് റെഡിയായി. തേനിനു പകരം അല്പം ഉപ്പ്, കഷ്ണം ഇഞ്ചി എന്നിവചേര്ത്തടിച്ചാല് പ്രമേഹരോഗത്തെ തടയാം രക്തത്തിലെ പ്ലേറ്റ്ലറ്റുകളെ വര്‍ധിപ്പിക്കാം.
കക്കിരിസര്ബത്ത്
ചേരുവകള്‍
- കക്കിരി തൊലിയൊഴിവാക്കി രാകിയെടുത്തത് രണ്ട്് കപ്പ്
- ചെറുനാരങ്ങനീര് ഒരെണ്ണത്തിന്റേത്
- ഉപ്പ് പാകത്തിന്
- മല്ലിയില രണ്ട് അല്ലി
- തണുത്തവെള്ളം ഒരു ഗ്ളാസ്
തയ്യാറാക്കുന്നവിധം
കക്കിരി അല്പം വെള്ളമുപയോഗിച്ച് അടിച്ച് അരിച്ചെടുക്കുക. അതില്‍ ചെറുനാരങ്ങനീര് ചേര്‍ത്തതിനുശേഷം, ആവശ്യത്തിന് ഉപ്പ്, മല്ലിയില എന്നിവ ചേര്‍ത്ത് അടിച്ചതിനുശേഷം തണുത്തവെള്ളം എന്നിവചേര്‍ത്ത് കലക്കിയാല്‍ കക്കിരി ജ്യൂസ് റെഡിയായി. കുടവയറുള്ളവര്‍ക്ക് അത് കുറയ്ക്കാനും ഈ പാനീയം സ്ഥിരമായി ഉപയോഗിച്ചാല്‍ കഴിയും. ഉപ്പിനുപകരം സര്‍ബത്ത് , തേന്‍ എന്നിവ ചേര്‍ത്തും ഇത് തയ്യാറാക്കാം.
മധുരപ്പുളി ജ്യൂസ്
ചേരുവകള്‍
- മധുരപ്പുളി കുരുകളഞ്ഞത് അരക്കപ്പ്
- ഏലക്കാപ്പൊടി ഒരു നുള്ള്
- തേന്‍ നാലു ടീസ്പൂണ്‍
തയ്യാറാക്കുന്നവിധം
കുരുകളഞ്ഞ മധുരപ്പുളി മിക്സിയില്‍ അല്പം തണുത്തവെള്ളം ചേര്‍ത്ത് അടിച്ച് അരിച്ചെടുക്കുക. അതിലേക്ക് തേനും ഏലക്കാപ്പൊടിയും ആവശ്യത്തിന് തടുത്തവെള്ളവും ചേര്‍ത്ത് ഉപയോഗിക്കാം.
നെല്ലിക്കഹണി ഡ്രിങ്ക്
ചേരുവകള്‍
- നെല്ലിക്ക കുരുവൊഴിവാക്കി മുറിച്ചെടുത്തത് ഒരു കപ്പ്
- ചെറുനാരങ്ങനീര് ഒരെണ്ണത്തിന്റേത്
- തേന്‍ കാല്‍ക്കപ്പ്
- തണുത്തവെള്ളം ഒരു ഗ്ളാസ്
തയ്യാറാക്കുന്നവിധം
നെല്ലിക്ക അല്പം വെള്ളമുപയോഗിച്ച് അടിച്ചെടുക്കുക. അതില്‍ ചെറുനാരങ്ങനീര് ചേര്‍ത്തതിനുശേഷം തേന്‍ ചേര്‍ത്ത് അടിച്ച് തണുത്തവെള്ളം ചേര്‍ത്ത് കലക്കിയാല്‍ നെല്ലിക്കഹണി ഡ്രിങ്ക് റെഡിയായി.