Cold Coffee'കടും വേനലില്‍ നീറി വിയര്‍ത്ത് പൂഞ്ചോലകളും വനങ്ങളും സ്വപ്‌നം കാണുന്ന' നമുക്ക് തണുപ്പും സുഖവും തരുന്ന പാനീയങ്ങള്‍ ഏറെ ഇഷ്ടമാണ്. അധികം അദ്ധ്വാനവും സമയവും ചിലവഴിക്കാതെ ഉച്ച നേരത്ത് ഒരു കോള്‍ഡ് കോഫി ആയാലോ?

കോള്‍ഡ് കോഫിക്ക് സങ്കീര്‍മായ റസിപ്പി ഒന്നുമില്ല.. സിമ്പിള്‍ ആണ് എന്നാല്‍ പവര്‍ഫുള്‍.. മധുരവും തണുപ്പും ഒരുപോലെ നുണയാം.. 

ചേരുവകള്‍ 

1. കടുപ്പമുള്ള കാപ്പിപ്പൊടി രണ്ട് ടേബിള്‍ സ്പൂണ്‍Cold Coffee 
2. പാല്‍ ഒരു കപ്പ് 
3. ചോക്ലേറ്റ് രണ്ട് സ്‌കൂപ്പ്
4. പഞ്ചസാരപ്പൊടി 
5. ചോക്ലേറ്റ് സോസ് ഒരു ടീസ്പൂണ്‍ 
6. ഐസ് ക്യൂബുകള്‍

തയ്യാറാക്കേണ്ട വിധം

രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടി ബ്ലന്‍ഡെര്‍ ജാറിലിട്ട് പഞ്ചസാരപ്പൊടി, ഐസ് ക്യൂബുകള്‍(ആവശ്യത്തിന്) എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ക്കുക. അതോടൊപ്പം ചോക്ലേറ്റ്, പാല്‍ എന്നിവ ഒപ്പം ചേര്‍ത്ത് ഐസ് ക്യൂബ് അലിഞ്ഞ് ചേരും വരെ ഇളക്കുക. ഇഷ്ടാനുസരണം ഐസ് ക്രീമും ചേര്‍ക്കാം.

നന്നായി ഇളക്കിയ ശേഷം ഭംഗിയുള്ള ഗ്ലാസില്‍ സോസ് ചേര്‍ത്ത് മുകളില്‍ ആവശ്യത്തിന് ഐസ് ക്യൂബുകളും വച്ചാൽ രുചികരമായ കോള്‍ഡ് കോഫി റെഡി