കാപ്പിയും വൈനും ശീലമാക്കുന്നത് ദഹനപ്രക്രിയയെ സഹായിക്കുന്ന ബാക്ടീരിയകളുടെ വൈവിധ്യം വളര്‍ത്താന്‍ സഹായിക്കുമെന്ന് ഡച്ച് ഗവേഷകസംഘത്തിന്റെ കണ്ടെത്തല്‍.

ദഹനേന്ദ്രിയവ്യവസ്ഥയിലെ ബാക്ടീരിയകളുടെ സാന്നിധ്യം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. കാപ്പിയും വൈനും ''നല്ല ബാക്ടീരിയ''യുടെ വളര്‍ച്ചയെ സഹായിക്കുമ്പാള്‍ പാല്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന കലോറി അടങ്ങിയ ഭക്ഷണം ഇവയുടെ വളര്‍ച്ച കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. 

വ്യക്തികളിലെ സൂക്ഷ്മാണു സാന്നിധ്യത്തെ സ്വാധീനിക്കുന്ന 126 ഘടകങ്ങളാണ് കണ്ടത്തിയിട്ടുള്ളത്. ഇവയില്‍ അറുപതെണ്ണം ആഹാരക്രമവുമായും 12 എണ്ണം അസുഖങ്ങളുമായും ബന്ധപ്പെട്ടവയാണ്. 19 എണ്ണം മയക്കുമരുന്ന് ഉപയോഗവുമായും നാലെണ്ണം പുകവലിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണശീലം, ആരോഗ്യം, മരുന്നു കഴിക്കുന്നുണ്ടെങ്കില്‍ അതേപ്പറ്റിയുള്ള വിവരം തുടങ്ങിയവ ഉള്‍പ്പെടുത്തി 1100 ഓളം പേരിലാണ് പഠനം നടത്തിയത്.