• കുരുകളഞ്ഞ നെല്ലിക്ക    അഞ്ച്
  • ഇഞ്ചി    ചെറിയ കഷണം
  • പച്ചമുളക്    കാല്‍ഭാഗം
  • മല്ലിയില    ചെറിയ തണ്ട്
  • പുതിനയില    രണ്ടില
  • ചെറുനാരങ്ങ    പകുതി
  • വെള്ളം    ഒരു ഗ്ലാസ്
  • ഐസ്, ഉപ്പ്    ആവശ്യത്തിന്

 നാരങ്ങയും ഐസും ഒഴിച്ചുള്ള ചേരുവ മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കുക. നന്നായി അരഞ്ഞു കഴിയുമ്പോള്‍ തോലോടു കൂടി രണ്ടായി മുറിച്ച നാരങ്ങ ചേര്‍ത്ത് ഒന്നുകൂടി അടിക്കുക. അരിച്ചെടുത്ത് ഐസ് ചേര്‍ത്ത് ഉപയോഗിക്കാം.