• ചിക്കന്‍ സ്റ്റോക്ക് നാല് കപ്പ്
 • ചിക്കന്‍ വേവിച്ച് പിച്ചിക്കീറിയത് ആറ് ടേബിള്‍സ്പൂണ്‍
 • സ്വീറ്റ് കോണ്‍ നാല് ടേബിള്‍സ്പൂണ്‍
 • മുട്ട    ഒന്ന്
 • കോണ്‍ഫ്‌ലോര്‍    ആറ് ടീസ്പൂണ്‍
 • ഉപ്പ് പാകത്തിന്
 • സെലറി രണ്ട് തണ്ട്
 • വെള്ളം ആവശ്യത്തിന്

ചിക്കന്‍ സ്റ്റോക്കില്‍ ചിക്കന്‍ കഷ്ണം ചേര്‍ത്ത് നന്നായി ഇളക്കി ചൂടാക്കുക. ഇതിലേക്ക് സ്വീറ്റ് കോണ്‍ ചേര്‍ത്തശേഷം തിളപ്പിക്കുക. ഇതിലേക്ക് മുട്ട അടിച്ചത് നൂലുപോലെ ഒഴിക്കുക. അല്പം വെള്ളത്തില്‍ കലക്കിയ കോണ്‍ഫ്‌ലോറും ഉപ്പും ഇതില്‍ ചേര്‍ത്തിളക്കുക. സെലറി ചേര്‍ത്തിളക്കി വാങ്ങുക.

നൂഡില്‍സ് ചേര്‍ത്ത ഫിഷ് സൂപ്പ്

 

 • ഫിഷ് സ്റ്റോക്ക് ആറ് കപ്പ്
 • വെളുത്തുള്ളി നാല് അല്ലി
 • ഇഞ്ചി പൊടിയായി അരിഞ്ഞത് രണ്ട് ടീസ്പൂണ്‍
 • വേവിച്ച നൂഡില്‍സ്    അര കപ്പ്
 • മല്ലിയില അരിഞ്ഞത്    ഒരു ടേബിള്‍സ്പൂണ്‍
 • വെജിറ്റബിള്‍ ഓയില്‍ ആവശ്യത്തിന്
 • ദശ കട്ടിയുള്ള മീന്‍ നുറുക്കിയത് അര കപ്പ്
 • ഉപ്പ്, കുരുമുളകുപൊടി ആവശ്യത്തിന്

സ്റ്റോക്ക് തയ്യാറാക്കുന്നത്: മീന്‍തലയും ചെമ്മീനിന്റെ തലയും തൊണ്ടും കുരുമുളകുപൊടി, ഇഞ്ചി, ഉപ്പ്, കാരറ്റ്, സെലറി, സവാള, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച് അരിച്ചെടുക്കുക.
സോസ് പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. ഇതിലേക്ക് ഫിഷ് സ്റ്റോക്ക് ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ വേവിച്ച മീന്‍ കഷ്ണം ചേര്‍ക്കുക. ഇതിലേക്ക് നൂഡില്‍സ്, മല്ലിയില, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വിളമ്പാം.