ചേരുവകള്‍

പ്രോണ്‍സ്      350 ഗ്രാം
ഇഞ്ചി പേസ്റ്റ്       ഒരു ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്      അര ടീസ്പൂണ്‍
പച്ചമുളക് പേസ്റ്റ്      അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി      അര ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍      മുക്കാല്‍ കപ്പ്
മൈദ          കാല്‍ കപ്പ്
ഉപ്പ്     പാകത്തിന്
മുട്ടയുടെ വെള്ള       ഒന്ന്
കുരുമുളക് ചതച്ചത്      ഒരു ടീസ്പൂണ്‍
സണ്‍ഫല്‍ര്‍ ഓയില്‍      രണ്ട് കപ്പ്
വെള്ളം      കാല്‍ കപ്പ്

പാചകം ചെയ്യുന്ന വിധം
$ വാല്‍ഭാഗം കളയാതെ പ്രോണ്‍സ് വൃത്തിയാക്കിയെടുക്കുക.
$ ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി കുഴച്ച് ( മാരിനേറ്റ് )വെക്കണം. 
$ ഇനി മാവ് തയ്യാറാക്കാം. 
$ ഒരു പാത്രത്തില്‍ കോണ്‍ഫ്‌ളോറും മൈദയും ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് പേസ്റ്റും ഉപ്പും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. 
$ മുട്ടയുടെ വെള്ള ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക. 
$ വെള്ളം കുറേശ്ശെയായി ചേര്‍ത്ത് കട്ടിയില്‍ മാവാക്കുക. 
$ പ്രോണ്‍സ് ഈ മാവില്‍ ചേര്‍ത്ത്്, ചതച്ച കുരുമുളകും ചേര്‍ത്ത് 30 മിനുട്ട് വെക്കുക. 
$ എണ്ണ ചൂടാക്കി, പ്രോണ്‍സ് ഡീപ് ഫ്രൈ ചെയ്യുക. 
$ സ്വീറ്റ് ചില്ലി സോസോ ടാര്‍ട്ടാര്‍ സോസോ കൂട്ടി കഴിയ്ക്കാം.