കൊതിയൂറും സുറിയാനി ക്രിസ്ത്യന്‍ വിഭവങ്ങള്‍
തിരുവനന്തപുരത്ത് കെ.ടി.ഡി.സി.യുടെ മസ്‌കറ്റ് ഹോട്ടലിന്റെ സായാഹ്ന ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സുറിയാനി ക്രിസ്ത്യന്‍ ഭക്ഷ്യമേളയിലെ വിഭവങ്ങള്‍. ഡിസംബര്‍ 23-ന് ആരംഭിച്ച ഭക്ഷ്യമേള ഈ മാസം 30 വരെ ഉണ്ടാവും. മധ്യതിരുവിതാംകൂറിലെ സ്പെഷ്യല്‍ ക്രിസ്ത്യന്‍ വിഭവങ്ങളാണ് ഭക്ഷ്യമേളയുടെ പ്രധാന ആകര്‍ഷണം. പിടിയും കോഴിയിലും തുടങ്ങി സുറിയാനി സ്പെഷ്യല്‍ റോസ്റ്റുകളായി ഞണ്ടും താറാവും മുയലുമൊക്കെ മേശയിലെത്തുന്നു... അപ്പൊ താമസിക്കേണ്ട, നല്ല നാടന്‍ സിറിയാനി ക്രിസ്ത്യന്‍ ഭക്ഷണം കഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ തിരുവനന്തപുരത്ത് കെ.ടി.ഡി.സി.യുടെ മസ്‌കറ്റ് ഹോട്ടലിലേക്ക് പോന്നോളൂ...
ചിത്രങ്ങള്‍: ലക്ഷ്മി കെ.എല്‍.