പാമ്പെന്ന് കേട്ടാലെ മിക്കവര്‍ക്കും പേടിയാണ്. അപ്പോള്‍  പിന്നെ പാമ്പ് വൈനെന്ന് കേട്ടാല്‍ കടുത്ത വൈന്‍ പ്രേമികള്‍ പോലും ഛര്‍ദ്ദിച്ചു പോയെന്നിരിക്കും.

പാമ്പുകളെ മദ്യത്തില്‍ മുക്കിവച്ച് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞ് ആണ് സ്നേക്ക് വൈന്‍. ചൈനയിലാണ് ഇത് ആദ്യമായി ഉപയോഗിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. അയല്‍രാജ്യമായ ചൈന, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, വിയറ്റ്‌നാം, എന്നിവിടങ്ങളില്‍ സ്‌നേക്ക് വൈന്‍ സാധാരണമാണ്.

വിഷപ്പാമ്പുകളെയാണ് ഈ വീഞ്ഞ് ഉണ്ടാക്കാന്‍ ഉപയോഗിക്കുക. പാമ്പുകളെ നാളുകളോളം മദ്യത്തില്‍ മുക്കിവെച്ചാണ് ഈ വൈന്‍ ഉണ്ടാക്കുന്നത്. ബി സി 771 ല്‍ സൌ രാജവംശക്കാലത്താണ് ചൈനയില്‍ സ്‌നേക്ക് വൈന്‍ ആദ്യമായുണ്ടാക്കിയതെന്ന് കരുതുന്നു. വിഷം വീഞ്ഞില്‍ അലിഞ്ഞ് ചേരുന്നതിന് വേണ്ടിയാണ് പാമ്പുകളെ വീഞ്ഞില്‍ മുക്കിവയ്ക്കുന്നത്. പാമ്പിന്റെ മറ്റ് അംശങ്ങള്‍ ഉപയോഗിക്കാറില്ല. മദ്യത്തിലെ എഥനോളുമായി ചേര്‍ന്ന് വിഷം വീഞ്ഞില്‍ ലയിക്കുന്നു. തായ്വാനിലെ ഹാക്സി സ്ട്രീറ്റ് നൈറ്റ് മാര്‍ക്കറ്റ് സ്നേക്ക് വൈന്‍ ഉല്‍പന്നങ്ങള്‍ക്ക് പ്രശസ്തമാണ്. ഷെന് നോങ് ബെന്‍ കാവൊ ജിങ് എന്ന വൈദ്യശാസ്ത്ര പുസ്തകത്തില്‍ പറയുന്നുണ്ട്.

വിവിധ തരം സ്നേക്ക് വൈനുകള്‍ ഉണ്ട്:

സ്റ്റീപ്പ്ഡ്: വലിയ ഇനം വിഷപാമ്പിനെ ചില്ലുജാറിലെ വൈനില്‍ മുക്കി വച്ചാണ് ഇതുണ്ടാക്കുന്നത്. ചിലപ്പോള്‍ ചെറിയ ഇനം പാമ്പിനെ ഔഷധ സസ്യങ്ങളുമായി ചേര്‍ത്തും ഇതുണ്ടാക്കാറുണ്ട്.

മിക്സഡ്: പാമ്പിന്റെ ശരീരത്തിലെ ദ്രവം വൈനില്‍ കലര്‍ത്തി ഉടനെ തന്നെ ഉപയോഗിക്കുന്നു. പാമ്പിനെ മുറിച്ച് രക്തം കലര്‍ത്തി സ്നേക്ക് ബ്ലഡ് വൈനും ഉണ്ടാക്കാറുണ്ട്. സ്നേക്ക് ബൈല്‍ വൈന്‍ ഉണ്ടാക്കുന്നത് ഇതേ രീതിയില്‍ പിത്താശയത്തിലെ ദ്രവം എടുത്തിട്ടാണ്.

പാമ്പുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലി ഷിസെന്‍ എഴുതിയ ബെന്‍ കാവൊ ഗാങ്മു എന്ന ഗ്രന്ഥത്തില്‍ ഉണ്ട്.

ചൈനക്കാര്‍ കുടിയ്ക്കുന്നുണ്ടല്ലോ എന്നു കരുതി വൈനിനോടുള്ള പ്രേമം മൂത്ത് പാമ്പിനെ ആരും വൈനാക്കാന്‍ നോക്കല്ലേ. വന്യജീവി നിയമപ്രകാരം പാമ്പുകളെ കൊല്ലുന്നത് കുറ്റകരമാണ്.