ലോകത്താകമാനം പടര്‍ന്നു പന്തലിക്കുകയാണ് ഇന്ത്യന്‍ ഭക്ഷണത്തിന്റെ രുചികള്‍. വിദേശഭക്ഷണങ്ങളില്‍ ഇതുവരെ ചൈനീസ് വിഭവങ്ങള്‍ക്കായിരുന്നു എല്ലായിടത്തും ആവശ്യക്കാരേറെ എന്നാലിപ്പൊ ആ സ്ഥാനം ഇന്ത്യന്‍ ഭക്ഷണത്തിനാണ്. 

ലോകത്തെമ്പാടും ഇന്ത്യന്‍ ഭക്ഷണത്തിനായുള്ള ആവശ്യക്കാരുടെ എണ്ണം കൂടിക്കൂടി വരികയാണ്. ഇതുകൊണ്ടും തീരുന്നില്ല നമ്മുടെ നാടിന്റെ ഭക്ഷണപ്പെരുമ. ഭക്ഷണത്തിലൂടെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം നേടിയ നമ്മുടെ റെക്കോഡുകളെ പരിചയപ്പെടാം... 

ഏറ്റവും വലിയ ബിരിയാണി റെക്കോര്‍ഡ് 
ബിരിയാണിയെ ഒഴിച്ചു നിര്‍ത്തി ഇന്ത്യന്‍ വിഭവങ്ങളെക്കുറിച്ച് ചിന്തിക്കാനാവുമോ. അപ്പൊപ്പിന്നെ അവിടെ റെക്കോഡ് നേടാതിരിക്കുന്നതെങ്ങനെ. 60 പാചകക്കാര്‍ ചേര്‍ന്നാണ് ഇത്ര വലിയ അളവില്‍ ബിരിയാണി ഉണ്ടാക്കിയത്. 12000 കിലോ ബിരിയാണി അരി ഉപയോഗിച്ചാണ് ബിരിയാണി തയ്യാറാക്കിയത്. 

Largest Biriyani85 കിലോ മസാലപ്പൊടിയും 3700 കിലോ പച്ചക്കറികളും 87 കിലോ ഉപ്പും 1400 കിലോ എണ്ണയുമാണ് ബിരിയാണി ഉണ്ടാക്കാനായി ഉപയോഗിച്ച മറ്റു ചേരുവകള്‍. പാചകം കഴിഞ്ഞപ്പോള്‍ 13000 കിലോഗ്രാം ഉണ്ടായിരുന്ന ബിരിയാണി ഡെല്‍ഹിയിലെ മുഴുവന്‍ അനാഥാലയങ്ങളിലേക്കുമാണ് അധികൃതര്‍ കൊടുത്തത്. 

ഏറ്റവും വലിയ ദോശ ഉണ്ടാക്കിയ റെക്കോര്‍ഡ് 
വെറും 10 മിനിറ്റ് നേരം കൊണ്ടാണ് ലോകറെക്കോര്‍ഡ് നേടിയ 53 അടി നീളമുള്ള ആ ദോശ ഉണ്ടാക്കിയത്. അഹമ്മദാബാദിലെ ഹോട്ടല്‍ ശൃംഘലയായ സങ്കല്‍പ് ഗ്രൂപ്പാണ് ഈ ദോശയുടെ പിന്നില്‍. ഇതിനു മുമ്പ് 25 അടിയുള്ള ദോശ ഉണ്ടാക്കി 1997-ലും 32 അടിയുള്ള ദോശയുണ്ടാക്കി 2006-ലും ഇവര്‍ ലോകറെക്കോര്‍ഡ് നേടിയിരുന്നു. 

Longest dosa2013-ലാണ് 53 അടിയുള്ള ദോശയുണ്ടാക്കി പുതിയ റെക്കോഡിട്ടത്. 32 പാചകക്കാര്ഡ ചേര്‍ന്നാണ് ഈ ഭീമാകാരന്‍ ദോശ ഉണ്ടാക്കിയത്. 80 കിലോ മാവും 30 കിലോ ശുദ്ധമായ നെയ്യും ഉപയോഗിച്ചാണ് ദോശ ഉണ്ടാക്കിയത്. 

ഏറ്റവും കൂടുതല്‍ നേരം പാചകം ചെയ്ത റെക്കോര്‍ഡ് 
നാഗ്പൂര്‍ സ്വദേശി വിഷ്ണു മനോഹര്‍ എന്ന പാചകക്കാരനാണ് ഈ റെക്കോഡിന് ഉടമ. 53 മണിക്കൂറാണ് വിഷ്ണു തുടര്‍ച്ചയായി പാചകം ചെയ്തത്. 2017 മാര്‍ച്ചിലാണ് വിഷ്ണു പുതിയ റെക്കോഡ് കുറിച്ചത്. 

longest cooking hours recordറെയില്‍വേ സ്‌റ്റേഷനുകളിലെയും വിമാനത്താവളങ്ങളിലെയും കാന്റീനുകളില്‍ ജോലി ചെയ്താണ് വിഷ്ണു ഇത്രയും നേരം നിര്‍ത്താതെ പാചകം ചെയ്യാന്‍ പരിശീലിച്ചത്. മണിക്കൂറില്‍ 20 വിഭവങ്ങള്‍ എന്ന കണക്കില്‍ 100 ഗ്രാം വീതം വരുന്ന വിഭവങ്ങളാണ് വിഷ്ണു റെക്കോര്‍ഡിനായി പാചകം ചെയ്തത്. 

ഏറ്റവും വലിയ ചപ്പാത്തി ഉണ്ടാക്കിയ റെക്കോര്‍ഡ് 
ഗുജറാത്ത് ജില്ലയിലെ സൗരാഷ്ട്രയിലെ ജംനാനഗറിലുള്ള ജലറാം ക്ഷേത്രത്തിലെ ശ്രീ ജലറാം മന്ദിര്‍ ജിര്‍നോധര്‍ സമിതി 2012-ല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ലോകറെക്കോര്‍ഡ് നേടിയ ആ ചപ്പാത്തി ഉണ്ടായത്. 63.99 കിലോയായിരുന്നു ആ ചപ്പാത്തിയുടെ ഭാരം. 

Largest Chappatiചിത്രങ്ങള്‍ക്ക് കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ