chemmen with pachakkari theeyyal

ചേരുവകള്‍ 

വറുത്തരക്കാന്‍ 

  1. തേങ്ങാ - അരമുറി 
  2. മുളക് പൊടി - 15 gm 
  3. മല്ലിപൊടി -20gm 
  4. ഉലുവാപ്പൊടി - 3 gm 
  5. ചുവന്നുള്ളി - 3 

ഒരു പാനില്‍ ചെറിയചൂടില്‍ തേങ്ങയും ചുവന്നുള്ളിയും ചേര്‍ത്ത്  വറുക്കുക, തേങ്ങാ നന്നായി മൂത്തതിന് ശേഷം മസാല പൊടിയിട്ട് മൂന്ന് മിനുട്ട് തീ കുറച്ചു ഇളക്കി തണുത്തതിനുശേഷം വെള്ളം തൊടാതെ അരച്ചെടുക്കക.

  1. വൃത്തിയാക്കിയ ചെമ്മീന്‍ - അരകിലോ
  2. വെളിച്ചെണ്ണ - 50 ml  
  3. സവാള- ക്യൂബ്‌സ് ആയി മുറിച്ചത് - 1 
  4. ചുവന്നുള്ളി - 10 
  5. മുരിങ്ങക്ക - 1 
  6. വെണ്ടക്ക - 4 
  7. ഉരുളക്കിഴങ് - 2 
  8. പച്ചമുളക് - 3 
  9. കറിവേപ്പില - ആവശ്യത്തിന് 
  10. തക്കാളി - 2 
  11. വാളന്‍പുളി ചൂടുവെള്ളത്തില്‍ കുതിര്‍ത്തത് - ഒരു നെല്ലിക്ക വലിപ്പം 

പാകം ചെയ്യുന്ന വിധം 

ഒരു കറിച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് തക്കാളി ഒഴികെ എല്ലാ പച്ചക്കറികളും പത്തുമിനിറ്റ് നന്നായി വഴറ്റുക അതിലേക്കു വറുത്ത അരപ്പു ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിക്കുക. പച്ചക്കറി മുക്കാല്‍ വേകുമ്പോള്‍ ചെമ്മീനും പുളിവെള്ളവും ഉപ്പും ചേര്‍ത്ത് അടച്ചുവെച്ചു ചെറുതീയില്‍ വേവിക്കുക. അവസാനം തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് കറി തണുത്തതിനു ശേഷം ഉപയോഗിക്കുക.

 Content Highlight: Prawns with vegetable theeyal or  chemmeen etta pachakkari theeyal, BBC Master chef fame suresh pillai