Amma Baby

ഡ്ഡലി എന്നത് നമ്മുടെ കേരളീയന്റെ പ്രഭാതഭക്ഷണങ്ങളിലെ സര്‍വസാധാരണമായ പ്രാതലാണ്. ഏതൊരു കുടുംബത്തിലും കാണും ഇഡ്ഡലി വിരോധികളായ കുടുംബാംഗങ്ങള്‍, പക്ഷെ മുതിര്‍ന്നവര്‍ സാധാരണ സംയമനം പാലിക്കുകയും, പിറുപിറുത്തു കൊണ്ടാണെങ്കിലും അത് കഴിക്കുകയും ചെയ്യും. ഇനി ഈ വിരോധസമരം നടത്തുന്നത് നമ്മുടെ കുട്ടി വിപ്ലവകാരികള്‍ ആണെങ്കില്‍ അമ്മമാര്‍ക്കു അതൊരു വല്ലാത്ത തലവേദന തന്നെയാണ്. 

ഒരാഴ്ചയ്ക്കുള്ള ഇഡ്ഡലി മാവൊക്കെ റെഡി ആക്കി ഞാന്‍ അങ്ങനെ സമാധാനപരമായി എന്നും ഇഡ്ഡലി ഉണ്ടാക്കികൊണ്ടിരിക്കുകയായിരുന്നു. രണ്ടു ദിവസം ഇഡ്ഡലി പ്രാതല്‍ കലാപരിപാടി വലിയ കുഴപ്പമില്ലാതെ നടന്നു. മൂന്നാം ദിവസം എന്റെ മൂന്നു വയസുകാരിയുടെ ഉള്ളിലെ വിപ്ലവകാരി പുറത്തു ചാടുകയും, ഇഡ്ഡലി വേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു! 

പണ്ട് ഞാന്‍ വിപ്ലവകാരി ആകുമ്പോള്‍ എന്റെ അമ്മ ഇഡ്ഡലി മാവു കൊണ്ട് ദോശ ചുട്ടു തന്നു എന്നെ പറ്റിച്ച കഥ കേട്ടിട്ടുണ്ട്, അത് ചെയ്താലോ ....പക്ഷെ ന്യൂജന്‍ അല്ലെ അത് വല്ലോം ഇവിടെ നടക്കുമോ എന്നിങ്ങനെ ഞാന്‍ ആലോചിക്കയും ചെയ്തു. ചക്കരെ, തേനേ എന്നൊക്കെ വിളിച്ചു എങ്ങനെയൊക്കെ വിപ്ലവകാരിയെ അടക്കി അന്നത്തെ ഇഡ്ഡലി കഴിപ്പിച്ചു. 

നാളെ ഇനിയും ഇഡ്ഡലിയും കൊണ്ട് ചെന്നാല്‍ നടക്കില്ല എന്ന് അറിയാവുന്നതു കൊണ്ട്, ഞാന്‍ ഇഡ്ഡലി പുതിയ കുപ്പായങ്ങള്‍ അണിയിച്ചു അവതരിപ്പിച്ചു.... പിന്നീടതു അടുത്ത ദിവസങ്ങളിലും (പുതു പുതു കുപ്പായങ്ങള്‍ അണിയിച്ചു) വിജയകരമായി തുടര്‍ന്നു. അതെ അടുത്ത 4 ദിവസം കൊണ്ട് ഞാന്‍ ഉണ്ടാക്കിയ ഇഡ്ഡലി മാവു തീര്‍ത്തു. ഇതാണ് ഇന്ന് ഞാന്‍ പരിചയപ്പെടുത്തുന്ന ഇഡ്ഡലി ആര്‍ട്ടിന്റെ പിന്നിലത്തെ ഇഡ്ഡലി കഥ!

Idlyഇഡ്ഡലി അമ്മയും മകളും 

അമ്മ മുഖം  ഇഡ്ഡലി
മകള്‍ മുഖം  ഇഡ്ഡലി (ചെറിയ ഇഡ്ഡലി ഇല്ലെങ്കില്‍ ഒരു ചെറിയ ഗ്ലാസ്, തവി അളവ് വച്ച് വട്ടത്തില്‍ ചെറുതാക്കി മുറിച്ചെടുക്കുക)

അമ്മ മുടി  തേങ്ങാ ചമ്മന്തി 
മകള്‍ മുടി  തേങ്ങാ ചമ്മന്തി

അമ്മ, മകള്‍ മുടിയിലെ ക്ലിപ്പ്  സൂര്യകാന്തി വിത്തുകള്‍
അമ്മ കണ്ണുകള്‍  ബ്ലുബെറി
മകള്‍ കണ്ണുകള്‍  സ്‌ട്രോബെറി

മകള്‍ പുരികം  ബ്ലുബെറി
അമ്മ, മകള്‍ ചുണ്ടുകള്‍  സ്‌ട്രോബെറി

അമ്മ കൈവെള്ള  ബ്ലുബെറി
മകള്‍ കൈവെള്ള  സ്‌ട്രോബെറി

ലേഖിക: അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്നു. ഐടി മേഖലയില്‍  ജോലി ചെയ്യുന്നു. ഫുഡ് ആര്‍ട്ട് രംഗത്ത് വിദഗ്ദ്ധ.