സോയയോ പനീറോ ഉപയോഗിച്ച് ഉണ്ടണ്ടാക്കാവുന്ന ഒരു വിഭവമാണ് ഇത്. ഫാറ്റ് കുറഞ്ഞ ഒരു വിഭവം. സ്റ്റാര്‍ട്ടറായും ഉപയോഗിക്കാം.

 • തോഫു (സോയ)- 200 ഗ്രാം
 • തൈര്- അര കപ്പ്
 • ഇഞ്ചി അരച്ചത്- അര ടീസ്പൂണ്‍
 • വെളുത്തുള്ളി അരച്ചത്- അര ടീസ്പൂണ്‍
 • കസൂരി മേത്തി- ഒരു നുള്ള്
 • ഉപ്പ്- പാകത്തിന്
 • ടിക്ക മസാല- അര ടീസ്പൂണ്‍
 • വെണ്ണ- ഒരു ടീസ്പൂണ്‍

Nithy das cookery

തോഫു കഴുകി ചതുരക്കട്ടകളാക്കി വെക്കുക. അര കപ്പ് തൈര് തുണിയിട്ട് വറ്റിച്ച് കട്ടയാക്കുക. അതില്‍ അരച്ച ഇഞ്ചി, വെളുത്തുള്ളി, രണ്ടു നുള്ള് കസൂരി മേത്തി, ടിക്ക മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് കുഴയ്ക്കുക. തോഫു ഈ മസാല തേച്ച് പിടിപ്പിക്കുക. അങ്ങനെ രണ്ടുമണിക്കൂര്‍ വെക്കണം. അതിനു ശേഷം ബട്ടര്‍ പുരട്ടിയ തവയില്‍ വെച്ച് ബ്രൗണ്‍ നിറം വരും വരെ മൊരിച്ചെടുക്കുക. തോഫുവിനു പകരം പനീര്‍ ഉപയോഗിച്ചും ഈ വിഭവം ഉണ്ടാക്കാം. പക്ഷേ, ഫാറ്റ് കുറവായതിനാലാണ് കാശ്മീരികള്‍ ഈ സ്റ്റാര്‍ട്ടര്‍വിഭവത്തിന് ബട്ടറിനു പകരം സോയ (തോഫു) ഉപയോഗിക്കുന്നത്.

 

ബാങ്കല്‍ കി ബര്‍ത്ത (പഞ്ചാബി ദോഗ്രി ഡിഷ്)

ഡിഷിന്റെ പേര് കേട്ടാല്‍ സുനില്‍ഷെട്ടിയുടെ ഏതോ ഹിന്ദി ചിത്രത്തിന്റെ പേരാണെന്ന് തോന്നും. പേടിക്കണ്ട. ചപ്പാത്തിക്ക് ഒപ്പം കഴിക്കാന്‍ കഴിയുന്ന വഴുതനങ്ങയും തക്കാളിയും ചേര്‍ന്ന സ്വാദിഷ്ടമായ ഒരു കറിയാണിത്.

 • വഴുതനങ്ങ- 5 എണ്ണം
 • തക്കാളി- 2 എണ്ണം
 • ഇഞ്ചി അരച്ചത്- അര ടീസ്പൂണ്‍
 • വെളുത്തുള്ളി അരച്ചത്- അര ടീസ്പൂണ്‍
 • ഒലീവ് ഓയില്‍- 2 ടീസ്പൂണ്‍
 • വെളുത്തുള്ളി അരിഞ്ഞത്- 2 ടീസ്പൂണ്‍
 • മുളക്‌പൊടി- അര ടീസ്പൂണ്‍
 • മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
 • ഉപ്പ്- പാകത്തിന്

കഴുകി വൃത്തിയാക്കിയ വഴുതനങ്ങ അടുപ്പിലെ കനലില്‍ നന്നായി ചുട്ടെടുക്കുക. അല്ലെങ്കില്‍ പുറംതൊലി കറുക്കുന്നതുവരെ ദോശക്കല്ലില്‍ വെച്ച് ചുട്ടെടുക്കുക. അതിനുശേഷം തൊലി കളഞ്ഞ് അതിന്റെ പള്‍പ്പ് മാത്രം എടുത്തുവെക്കുക.
ഒരു തവയില്‍ ഒലീവ് ഓയില്‍ ഒഴിച്ച് അതില്‍ അരച്ച ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞ വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി മൂപ്പിക്കുക. അതില്‍ മഞ്ഞള്‍പൊടിയും മുളകുപൊടിയും ചെറുതായി കൊത്തിയരിഞ്ഞ തക്കാളിയും ചേര്‍ത്ത് ഇളക്കിയെടുക്കുക. അതില്‍ വഴുതനങ്ങ പള്‍പ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. മുകളില്‍ ഓയില്‍ അടിയുന്നത് കാണാം. തിളച്ചതിനു ശേഷം മല്ലിച്ചപ്പ് വിതറി എടുത്ത് വെക്കുക. ചൂടോടെ ചപ്പാത്തിക്കൊപ്പം വിളമ്പുക.

ചെമ്മീന്‍ ടിക്ക (കാശ്മീരി-മല്ലു ഡിഷ്)

കാശ്മീരികള്‍ പൊതുവെ വെജിറ്റേറിയന്‍സാണ്. വെജിറ്റേറിയന്‍ അടിച്ച് മടുത്തപ്പോള്‍ കാശ്മീരി മസാലയില്‍ ചെമ്മീന്‍ ചേര്‍ത്ത് ഞാന്‍ ഉണ്ടാക്കിയ വിഭവമാണിത്.

 • വലിയ ചെമ്മീന്‍- 5 എണ്ണം
 • തൈര്- അര കപ്പ്
 • വെളുത്തുള്ളി അരച്ചത്- ഒരു ടീസ്പൂണ്‍
 • ഇഞ്ചി അരച്ചത്- അര ടീസ്പൂണ്‍
 • ചെറുനാരങ്ങ- അര കഷണം
 • ചാട്ട് മസാല- അര ടീസ്പൂണ്‍
 • കസൂരി മേത്തി- ഒരു നുള്ള്

കശ്മീരി ലെസ്സി

പാലും തൈരും നെയ്യും വെണ്ണയും ഉപയോഗിക്കാത്ത ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കാശ്മീരികള്‍ക്ക് കഴിയില്ല. അതുകൊണ്ടുതന്നെ ഏകദേശം ഒരു ലിറ്റര്‍ തൈരെങ്കിലും എന്റെ വീട്ടില്‍ വേണം. ഇനി നമുക്ക് കാശ്മീരി ലെസ്സി കഴിക്കാം....

 • തൈര്- 2ഗ്ലാസ്
 • (പാല്‍ തൈരാക്കിയതാണ് ഉചിതം)
 • കശുവണ്ടി- 5 എണ്ണം
 • ബദാം പരിപ്പ്- 5 എണ്ണം
 • തേന്‍- 4 ടീസ്പൂണ്‍

അരഗ്ലാസ് ഇളംപുളിയുള്ള തൈരും കശുവണ്ടിപ്പരിപ്പും ബാദാംപരിപ്പും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. അതില്‍ ബാക്കി തൈരും തേനും ചേര്‍ത്ത് സ്പൂണുകൊണ്ട് ഇളക്കുക. ദാഹത്തിനും ആരോഗ്യത്തിനും അത്യുത്തമം. നല്ല കാശ്മീരി ആപ്പിളുപോലെ തുടുത്തു സുന്ദരിയാവാം!