കള്‍ക്ക് രണ്ട് വര്‍ഷത്തിനുശേഷം പുത്തനുടുപ്പ് വാങ്ങിക്കൊടുത്ത കയ്യില്ലാത്ത ഭിക്ഷാടകനായ ഒരച്ഛന്റെ സന്തോഷം എത്രമാത്രമായിരിക്കും. അത്തരമൊരു സന്തോഷത്തെ തന്റെ ഒരൊറ്റ ഫ്രെയിമിലൂടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഫോട്ടോ ജേര്‍ണലിസ്റ്റ് ആയ ജി എം ബി ആകാശ്. ആകാശ് പോസ്റ്റ് ചെയ്ത ചിത്രവും അതിന്റെ അടിക്കുറിപ്പായി അദ്ദേഹമിട്ട എം ഡി കവസാര്‍ ഹുസൈന്‍ എന്ന അച്ഛന്റെ വാക്കുകളും ഹൃദയവായ്‌പോടെയാണ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ ഏറ്റെടുത്തത്. ചിത്രത്തിന് ലഭിച്ച 45000 പേരുടെ പ്രതികരണവും 12000ത്തിലധികം പേരുടെ ഷെയറുകളും വെളിവാക്കുന്നത് ആ അച്ഛനോടുള്ള ഐക്യദാര്‍ഡ്യമാണ്. ആ അച്ഛന്റെ പരിമിതമായ ആഗ്രഹങ്ങള്‍ വിജയം കൈവരിച്ചതിനോടുള്ള ആദര സൂചകമാണ് ഓരോ പ്രതികരണവും. ഏപ്രില്‍ 5ന് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലെ ആ അച്ഛന്റെ ചില വാക്കുകളിതാ

'രണ്ട് വര്‍ഷത്തിനുശേഷം ഇന്നലെ എനിക്കെന്റെ മകള്‍ക്ക് പുത്തനുടുപ്പ് വാങ്ങിക്കൊടുക്കാനായി. വാങ്ങാന്‍ ചെന്നപ്പോള്‍ കടക്കാരന്‍ പിച്ചക്കാരനാണോ എന്ന് ചോദിച്ചാണ് എന്നെ ആട്ടിയകറ്റിയത്. ഉടുപ്പ് വേണ്ടെന്നും നമുക്ക് പോകാമെന്നും പറഞ്ഞ് എന്റെ കുഞ്ഞുമകള്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ചു. അതെ ഞാന്‍ ഭിക്ഷക്കാരനാണ്. പക്ഷെ പത്ത് വര്‍ഷം മുമ്പ് ഒരപകടത്തില്‍ പെട്ട് വലത്തേ കൈ നഷ്ടപ്പെടും വരെ സ്വപ്‌നത്തില്‍ പോലും ഞാന്‍ കരുതിയതല്ല ഭിക്ഷ തേടി ജീവിക്കേണ്ട ഗതി എനിക്ക് വരുമെന്ന്. എന്റെ മകൾ സുമയ്യയാണ് എന്നെ ഊട്ടുന്നത്. ഒറ്റക്കൈ കൊണ്ട് ഇത്രയും ജോലികള്‍ ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് അറിയാമെന്ന് അവള്‍ ഇടക്കിടെ പറയാറുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം ഇന്ന് എന്റെ മകള്‍ പുത്തനുടുപ്പിട്ടു. അതുകൊണ്ടാണ് ഇന്നവള്‍ക്കൊപ്പം കളിക്കാന്‍ ഞാനിവിടെ എത്തിയത്.

എന്റെ ഭാര്യയെ അറിയിക്കാതെ അയല്‍വാസിയുടെ മൊബൈലും കൊണ്ടാണ് ഞാനിന്നിവിടെ എത്തിയത്. എന്റെ മകളുടേതായി ഒരു ചിത്രം പോലുമില്ല. അതിനാല്‍ അവളുടെ ഈ ദിനം എനിക്ക് അവിസ്മരണീയമാക്കണം. ഒരിക്കല്‍ എനിക്ക് ഫോണ്‍ കിട്ടിയാല്‍ എന്റെ മക്കളുടെ ഒത്തിരി ചിത്രങ്ങള്‍ ഞാനെടുക്കും.

എന്റെ മക്കളെ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാന്‍. എന്നാലും ഞാനവര്‍ക്ക് എനിക്ക് കഴിയുന്ന രീതിയില്‍ വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. ഭിക്ഷതേടിയാണ് ഞങ്ങളുടെ ജീവിതം. പലപ്പോഴും അവളാണ് എനിക്ക് സഹായത്തിന് കൂട്ടായി. പക്ഷെ ഇന്നത്തെ ദിനം വ്യത്യസ്തമാണ്. കാരണം ഇന്നെന്റെ മകള്‍ ഏറെ സന്തോഷവതിയാണ്. ഇന്നീ അച്ഛന്‍ പിച്ചക്കാരനല്ല. ഇന്നീ അച്ഛന്‍ രാജാവാണ് ഈ മകള്‍ രാജകുമാരിയും'.

നാളെ ഭിക്ഷ തേടി തന്നെ ജീവിക്കേണ്ടവനാണ് താനെന്ന് ഈ അച്ചനറിയാം. രണ്ട് വർഷത്തിന് ശേഷം മകൾക്ക് പുത്തനുടുപ്പ് വാങ്ങിക്കൊടുത്ത, ആദ്യമായി മകളുടെ ഫോട്ടോയെടുക്കാൻ കഴിഞ്ഞ ഈ അച്ഛൻ എല്ലാ ഇല്ലായമകൾക്കിടയിലും ജീവിതത്തെ സ്നേഹിക്കുന്നവനാണ്. അതു കൊണ്ടാണ് മകൾക്ക് പുതിയ വസ്ത്രം വാങ്ങി കൊടുത്ത് അവളെ കളിക്കാൻ കൊണ്ട് പോയി അവളുടെ ഫോട്ടോ എടുത്ത ഈ ദിവസത്തെ 'ഇന്ന് ഞാൻ രാജാവാണ്, എന്റെ മകൾ രാജകുമാരിയും' എന്ന വിശേഷിപ്പിക്കുന്നതും.