ചണ്ഡിഗഢ്: ഭരണവീഴ്ചകൾക്ക് ജനങ്ങളോ‌ട് മാപ്പു പറഞ്ഞ് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ. ഞായറാഴ്ച രാജിവെക്കുമെന്നും തോൽവിയുടെ കാരണങ്ങൾ പാർട്ടി വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി കൂടിയാണ് 89 വയസുള്ള പ്രകാശ് സിങ് ബാദൽ. 10 വർഷം തുടർച്ചയായി സംസ്ഥാനം ഭരിച്ചശേഷമാണ് ബാദൽ സ്ഥാനമൊഴിയുന്നത്. അദ്ദേഹത്തിന്റെ  ശിരോമണി അകാലിദളിന് ഇത്തവണ മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്.