സാമൂഹിക പരിഷ്‌ക്കര്‍ത്താവായിരുന്ന ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ നടരാജഗുരുവിന്റെ സന്തതസഹചാരിയും ഊട്ടി ഫേണ്‍ഹില്ലിലെ നാരായണ ഗുരുകുലത്തിന്ഞറെ പിന്‍ഗാമിയുമായിരുന്നു ഗുരി നിത്യ ചൈതന്യ യതി. ഭൗതികം,ആധ്യാത്മികം,സാമൂഹികം,സമ്പദ്‌വ്യവസ്ഥ,വിദ്യാഭ്യാസം,ആരോഗ്യശാസ്ത്രം,സാഹിത്യം,സംഗീതം,ചിത്രകല,വാസ്തുശില്പംഎന്നിങ്ങനെ സര്‍വ വിഷയങ്ങളിലുള്ള അറിവും ഉള്‍ക്കാഴ്ചയും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കിയ പ്രതിഭാധനനായ കലാകാരന്‍.

പത്തനംതിട്ട ജില്ലയിലെ കോന്നിക്കു സമീപമുള്ള വകയാറില്‍ താഴത്തേരിയില്‍ എന്ന തറവാട്ടില്‍കവിയുംഅധ്യാപകനുമായിരുന്ന പന്തളം കെ.കെ. രാഘവപ്പണിക്കരുെടയും വാമാക്ഷിയമ്മയുടെയും നാലുമക്കളില്‍ മൂത്തവനായി 1924നവംബര്‍ 2-നാണ് നിത്യന്‍ പിറന്നത്. ജയചന്ദ്രന്‍ എന്നായിരുന്നു കുട്ടികക്കാലത്തെ പേര്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ തന്റെ ഗ്രന്ഥശേഖരത്തില്‍നിന്നും ഭാരതീയദര്‍ശനത്തിലും ലോകചിന്തകളിലുമൊക്കെയുള്ള അറിവുകള്‍ മകന് പകര്‍ന്നു നല്കാന്‍അച്ഛന്‍ ശ്രദ്ധിച്ചിരുന്നു. ഈ അനുഭവമാണ് പില്‍ക്കാലത്ത് ജീവിതവീക്ഷണം രൂപപ്പെടുത്താന്‍ തന്നെ സഹായിച്ചതെന്ന് ഗുരു എഴുതിയിട്ടുണ്ട്.

യുവാവായിരിക്കുമ്പോള്‍ വീടുവിട്ടിറങ്ങിയ ജയചന്ദ്രന്‍ ഒരിക്കല്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ അലഞ്ഞുതിരിയുന്നത് കാണാനിടയായ റവ.ഫാദര്‍ ജോണ്‍ എന്ന പുരോഹിതനാണ് ജയചന്ദ്രനെ നിര്‍ബന്ധിച്ച് ആലുവ യു.സി.കോളേജില്‍ കൊണ്ടുപോയി ചേര്‍ത്തത്. ഇന്റര്‍മീഡിയറ്റും ബി.എ. ഓണേഴ്‌സും എം.എ.ഫിലോസഫിയും കഴിഞ്ഞശേഷം ജയചന്ദ്രന്‍സത്യാന്വേഷണ മാര്‍ഗത്തിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു.ആ യാത്രയ്ക്കിടയില്‍ ഗാന്ധിജിയെയും മറ്റും അദ്ദേഹം കണ്ടുമുട്ടി.

1949-ലാണ് തിരുവണ്ണാമല രമണാശ്രമത്തില്‍ വച്ച് യതി സന്ന്യാസം സ്വീകരിക്കുന്നത്. 1955-ല്‍ ഊട്ടിയിലെ നീലഗിരിയില്‍ നാരായണ ഗുരുകുലത്തിലെത്തി നടരാജഗുരുവിനെ സന്ദര്‍ശിച്ചതാണ് നിത്യന്റെ ജീവിതത്തില്‍വഴിത്തിരിവായത്.ഗീതയുടെ ഉപാസകനായ നടരാജഗുരുവിനോടൊപ്പം കഴിഞ്ഞനാളുകളില്‍ ഗീതയെ ശാസ്ത്രബോധത്തോടെ പഠിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ച് അതിനായി പ്രവര്‍ത്തിച്ചു.

കൊല്ലം എസ്.എന്‍.കോളേജില്‍ മനഃശാസ്ത്രത്തിലും മദ്രാസ് വിവേകാനന്ദ കോളേജില്‍ ദര്‍ശനവിഭാഗത്തിലും പ്രൊഫസറായും പാശ്ചാത്യ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായും ദില്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈനിക് ആന്‍ഡ് സ്പിരിച്ച്വല്‍ സയന്‍സ് ഡയറക്ടറായും ഗുരുനിത്യ സേവനമനുഷ്ഠിചഠിട്ടുണ്ട്.അമേരിക്ക, ഓസ്‌ട്രേലിയ,യൂറോപ്പ് എന്നിവിടങ്ങളിലും ഒട്ടുമിക്ക ഏഷ്യന്‍രാജ്യങ്ങളിലും പര്യടനം നടത്തുകയും ഗുരുകുലാശ്രമങ്ങള്‍  സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്ത ഗുരുനിത്യ ശ്രീനാരായണപ്രസ്ഥാനങ്ങളുടെയും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റിയുടെയും അധിപന്‍ കൂടിയായിരുന്നു.തന്റെ മരണാനന്തരം നിത്യന്‍ തന്നെ ഗുരുകുലത്തിന്റെ ചുമതലക്കാരനാവണം എന്ന നടരാജഗുരുവിന്റെ ആഗ്രഹപ്രകാരംആസ്ഥാനമേറ്റടുത്ത നിത്യ ചൈതന്യയതി പ്രവര്‍ത്തനകാലമത്രയും ഗുരുകുലത്തെ ഒരു മാതൃകാശ്രമമായി രൂപദപ്പടുത്തിയെടുത്തു.

ഗുരുകുലത്തില്‍ ഗ്രന്ഥരചനയില്‍ മുഴുകിയ ഗുരുനിത്യ എഴുപത്തഞ്ചില്‍പരം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അവസാനനിമിഷം വരെ കര്‍മനിരതനായി ജീവിച്ചു എന്ന സംതൃപ്തിയോടെയാണ് 1999 മെയ് 14-ന് ഗുരുയാത്രയായത്.

നിത്യ ചൈതന്യ യതിയുടെ ചില പ്രധാന പുസ്തകങ്ങള്‍ കലയും ആവിഷ്‌കാരവും,നളിനി എന്ന കാവ്യശില്പം, ഭഗവദ്ഗീത സ്വാദ്ധ്യായം ,ലാവണ്യാനുഭൂതിയും സൗന്ദര്യാനുഭൂതിയും,പ്രേമവും ഭക്തിയും, ഉള്ളില്‍കിന്നാരംപറയുന്നവര്‍, ഭാരതീയമനഃശാസ്ത്രത്തിന് ഒരാമുഖം,പ്രശാന്തമായവിദ്യാലയാന്തരീക്ഷം,പരിവര്‍ത്തനോന്മുഖവിദ്യാഭ്യാസം,ഗുരുവുംശിഷ്യനും,യാത്ര,ബൃഹദാരണ്യകോപനിഷത്ത്-(രണ്ട്‌വാള്യം),ഗീതാഞ്ജലി, ഭക്തി, ചിന്താവിഷ്ടയായസീത- ഒരുപഠനം, മൗനമന്ദഹാസം, നെരൂദയുടെ ഓര്‍മക്കുറിപ്പുകള്‍,തത്ത്വമസി-തത്ത്വവും അനുഷ്ഠാനവും,അപൂര്‍വ വൈദ്യന്മാര്‍,നടരാജഗുരുവുംഞാനും,സത്യത്തിന്റെ മുഖങ്ങള്‍, ഇത്തിരികാര്യം (ബാലസാഹിത്യം), അപ്പൂപ്പന്റെ കത്തുകള്‍, ദേശാടനം, ഒമര്‍ഖയ്യാം, സീത-നൂറ്റാണ്ടുകളിലൂടെ,സ്വപ്നം, മാക്‌സിംഗോര്‍ക്കി-ഒരുപഠനം, നിത്യയുടെ പ്രഭാഷണങ്ങള്‍...