Shajiകേസന്വേഷണത്തിന്റെ ഭാഗമായി കൈമാറിയ അശ്ലീല ചിത്രം അബദ്ധത്തില്‍ ഉന്നത പോലീസുകാരുള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത് സസ്‌പെന്‍ഷനിലായ പോലീസുകാരന്‍ ആത്മഹത്യ ചെയ്തു. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ ഏകോപനത്തില്‍ പ്രശംസ നേടിയ ബാലുശ്ശേരി നിര്‍മല്ലൂര്‍ പാറമുക്ക് വളഞ്ചത്തുവീട്ടില്‍ എ.ടി. ഷാജി(39) യെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 
whatsapp

ഒരു പെണ്‍കുട്ടിക്ക് ലഭിച്ച അശ്ലീലചിത്രം അന്വേഷണത്തിന്റെ ഭാഗമായി മറ്റൊരു പോലീസുദ്യോഗസ്ഥന് കൈമാറുന്നതിനിടെയാണ് ഷാജി അബദ്ധത്തില്‍ ഒ.ആര്‍.സി. ഗ്രൂപ്പിലേക്ക് പോസ്റ്റുചെയ്തത്. ഇതേത്തുടര്‍ന്ന് ഉടന്‍തന്നെ അതില്‍ തെറ്റുപറ്റിയെന്നുപറഞ്ഞ് അദ്ദേഹം ഇതേഗ്രൂപ്പില്‍ പോസ്റ്റിട്ടിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്.

ഷാജിയുടെ മരണത്തിന് ഉത്തരവാദികള്‍ ആരെന്ന ചോദ്യമാണ് എല്ലാ കോണുകളില്‍ നിന്നുമുയരുന്നത്. ക്ഷുഭിതരായ ജനങ്ങള്‍ രംഗത്തുവരികയും ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി ചൂണ്ടിക്കാണിക്കുന്ന സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്. 

നിങ്ങള്‍ക്കും പ്രതികരിക്കാം