വിവാഹം

കാലടി എസ്.എസ്. ഡാന്‍സ് സ്‌കൂള്‍ റോഡ് 'ശ്രീ ആഞ്ജനേയ'യില്‍ ആര്‍. മോഹനന്‍ ആചാരിയുടെയും (റിട്ട. എ.ജി.എം, ടെല്‍ക്) അലമേലു അമ്മാളിന്റെയും (ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പെരുമ്പാവൂര്‍) മകന്‍ വിദ്യാനന്ദും കൊച്ചി എളമക്കര 'വൈഷ്ണവ'ത്തില്‍ ടി.ജി. നന്ദകുമാറിന്റെയും വി.എന്‍. മാലതിയുടെയും മകള്‍ അപര്‍ണയും വിവാഹിതരായി.

കൂത്താട്ടുകുളം: കോഴിപ്പിള്ളി കണ്ടത്തിന്‍കര പുത്തന്‍പുര (ഇടത്തില്‍) കെ.എം. ജോണിയുടെയും മോളിയുടെയും മകന്‍ നിധീഷും മൂവാറ്റുപുഴ സൗത്ത് മാറാടി തെക്കുംകുടിയില്‍ പരേതനായ ടി.കെ. ജോണിന്റെയും മറിയാമ്മയുടെയും മകള്‍ അനുവും വിവാഹിതരായി.

പെരുമ്പാവൂര്‍: സെയ്ന്റ് പീറ്റേഴ്‌സ് ലൈന്‍ കാളാംപറമ്പില്‍ കെ.എ. പാപ്പച്ചന്റേയും റാണിയുടേയും മകന്‍ ഡോണും ഫോര്‍ട്ട്‌കൊച്ചി പള്ളിപ്പറമ്പില്‍ ബെര്‍ണാഡിന്റേയും സാലിയുടേയും മകള്‍ ഒനിറ്റയും വിവാഹിതരായി.