http://whos.amung.us/stats/readers/ufx72qy9661j/
മനു
കൊച്ചി: ഫോര്‍ട്ടുകൊച്ചി ചുള്ളിക്കല്‍ പടപ്പുരയ്ക്കല്‍ പരേതനായ ലോറന്‍സിന്റെ മകന്‍ മനു ലോറന്‍സ് (26) അന്തരിച്ചു. അമ്മ: മേഴ്‌സി ലോറന്‍സ്. സഹോദരി: മീനു ലോറന്‍സ്. ശവസംസ്‌കാരം ഞായറാഴ്ച 2ന് ചുള്ളിക്കല്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.
 
മോഹനന്‍
എരൂര്‍: നടുവിലേപ്പറമ്പില്‍ മോഹനന്‍ (59) അന്തരിച്ചു. ഭാര്യ: സീത. മകള്‍: സൗമ്യ. ശവസംസ്‌കാരം ഞായറാഴ്ച 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍.
 
റൂത്ത്
തിരുവാങ്കുളം: കടുംഗമംഗലം ഇടപ്പാട്ട് പരേതനായ ജോര്‍ജിന്റെ ഭാര്യ റൂത്ത് (75) അന്തരിച്ചു. കോതമംഗലം ചെങ്കര മാറാശ്ശേരി കുടുംബാംഗമാണ്. മക്കള്‍: സ്റ്റെല്ല, സ്റ്റാന്‍ലി, സ്റ്റാജി. ശവസംസ്‌കാരം ഞായറാഴ്ച 2 മണിക്ക് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
 
ഖദീജ
പൊന്നുരുന്നി: ചെറുവിരിപ്പ്‌ െലയ്‌നില്‍ താമസിക്കുന്ന കോന്നോത്ത്പറമ്പില്‍ സലാമിന്റെ ഭാര്യ ഖദീജ (46) അന്തരിച്ചു. മക്കള്‍: സക്കീന, അഷറഫ്, ഷമീര്‍. മരുമകന്‍: അന്‍സാര്‍. ഖബറടക്കം ഞായറാഴ്ച 10 മണിക്ക് പൊന്നുരുന്നി ജമാഅത്ത് ഖബര്‍സ്ഥാനില്‍.
 
ജിനി
പെരുമ്പാവൂര്‍: പാലക്കാട്ടുതാഴം വാഴയില്‍ പ്രസാദിന്റെ ഭാര്യ ജിനി പ്രസാദ് (ഗ്രേസി - 41) അന്തരിച്ചു. തോപ്പുംപടി ചുള്ളിക്കല്‍ പരുത്തിക്കാട്ട് കുടുംബാംഗമാണ്. മകള്‍: പ്രിയങ്ക പ്രസാദ്. ശവസംസ്‌കാരം ഞായറാഴ്ച 8 മണിക്ക് ഒക്കല്‍ എസ്എന്‍ഡിപി ശ്മശാനത്തില്‍.
 
എല്‍.കെ. കുഞ്ഞമ്മ
ആലുവ: തോപ്പില്‍ വീട്ടില്‍ എല്‍.കെ. കുഞ്ഞമ്മ (കുഞ്ഞമ്മ കൊച്ചമ്മ - 89) അന്തരിച്ചു. ആലുവ സെറ്റില്‍മെന്റ് ഗേള്‍സ് ഹോം (മഹിളാലയം), ആലുവ സെറ്റില്‍മെന്റ് ബോയ്‌സ് ഹോം, ആലങ്ങാട് വൈ.ഡബ്ല്യു.സി.എ. എന്നീ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
 
ലോറി ബൈക്കിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു
കോലഞ്ചേരി:
എം.സി. റോഡില്‍ മണ്ണൂരില്‍ ടോറസ് ലോറി ബൈക്കിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു. ഐരാപുരം കൊല്ലംകുടി തോമസ് (65) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30നായിരുന്നു അപകടം. പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്ക് നെല്ലാട് റോഡിലേക്ക് തിരിയുന്നതിനിടെ ഇതേദിശയില്‍ നിന്ന് അമിതവേഗത്തിലെത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ തോമസിന്റെ ദേഹത്ത് ലോറി കയറിയിറങ്ങിയതിനാല്‍ തല്‍ക്ഷണം മരിച്ചു. മൃതദേഹം പെരുമ്പാവൂര്‍ ഗവണ്മെന്റ് ആസ്​പത്രി മോര്‍ച്ചറിയില്‍. ഭാര്യ: ഐരാപുരം തോട്ടത്തില്‍ കുടുംബാംഗം ചിന്നമ്മ. മക്കള്‍: റെനി, ബിനു, റീബി. മരുമക്കള്‍: സാജു, ജോജി, ബിനോയ്. ശവസംസ്‌കാരം ഞായറാഴ്ച നാലിന് കുന്നക്കുരുടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
 
കെ.എസ്.ആര്‍.ടി.സി.ബസ് ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു
കോതമംഗലം:
ബൈക്കിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് വീട്ടമ്മ മരിച്ചു.ബന്ധുവായ യുവാവിന് പരിക്കേറ്റു.തലക്കോട് ആലിന്‍ചുവട് വടക്കേക്കര വീട്ടില്‍ സത്യന്റെ ഭാര്യ പെണ്ണമ്മ(പൊന്നമ്മ-54)ആണ് മരിച്ചത്.ബൈക്കോടിച്ചിരുന്ന നേര്യമംഗലം കോളനിയില്‍ പണ്ടാരപ്പിള്ളി വര്‍ഗീസിന്റെ മകന്‍ വിനീഷി(30)നെ പരിക്കോടെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ നെല്ലിമറ്റം കോളനിപ്പടിയില്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.30നാണ് അപകടം.കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബൈക്കിന്റെ ഹാന്‍ഡിലില്‍ ഇടിയ്ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട് ബൈക്ക് മറിയുകയും പെണ്ണമ്മ ബസ്സിനടിയില്‍പ്പെടുകയുമായിരുന്നു. ഇവരുടെ തലയിലൂടെ ബസ്സിന്റെ ടയര്‍ കയറിയിറങ്ങി. പെണ്ണമ്മയുടെ സഹോദരന്റെ മകനാണ് ബൈക്കോടിച്ചിരുന്ന വിനീഷ്.കോതമംഗലം ഗവ.ആസ്​പത്രിയില്‍ പോയി മടങ്ങുകയായിരുന്നു.മക്കള്‍:അന്‍സണ്‍,അനുര സത്യന്‍.ശവസംസ്‌കാരം ഞായറാഴ്ച നടക്കും.
 
കോണി മറിഞ്ഞ് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു
കോലഞ്ചേരി:
പള്ളി ശുചീകരിക്കുന്നതിനിടെ കോണി തെന്നി മറിഞ്ഞ് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. ചോറ്റാനിക്കര കണയന്നൂര്‍ കിടങ്ങയം കരുവേലില്‍ വര്‍ഗീസ് (55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30 ഓടെ കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയുടെ മുകള്‍ ഭാഗം ശുചീകരിക്കുന്നതിനിടെയായിരുന്നു അപകടം. മറ്റ് തൊഴിലാളികള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: നീറാംമുകള്‍ കല്ലത്തേരിയില്‍ കുടുംബാംഗം ലീലാമ്മ. മക്കള്‍: റോബിന്‍ (ഒ.ഇ.എന്‍.തിരുവാണിയൂര്‍), റോസ്‌നി (നഴ്‌സ്- റിനായ് മെഡിസിറ്റി). മരുമകന്‍: എബിന്‍ (കുവൈത്ത്). ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍.
 
അമ്മിണി അമ്മ
എരൂര്‍: പിഷാരികോവില്‍ ക്ഷേത്രത്തിലെ മുന്‍ ജീവനക്കാരിയും പല്ലിമറ്റം ഓട്ടാമ്പിള്ളില്‍ പരേതനായ ഗിരിജന്‍ മേനോന്റെ ഭാര്യയുമായ അമ്മിണി അമ്മ (74) അന്തരിച്ചു. മകന്‍: ഗിരീഷ് ബാബു. മരുമകള്‍: രാധിക. ശവസംസ്‌കാരം പിന്നീട്.
 
ശ്രീദേവി
ആലുവ: തോട്ടക്കാട്ടുകര കുമാര്‍ നിവാസില്‍ പരേതനായ പി.പി. നായരുടെ ഭാര്യ ശ്രീദേവി (87) അന്തരിച്ചു. മക്കള്‍: നളിനി, രാജലക്ഷ്മി, ഗൗരി, കൃഷ്ണകുമാര്‍. മരുമക്കള്‍: ബി. ബാലചന്ദ്രന്‍ നായര്‍, പി.ആര്‍. ചന്ദ്രമോഹനന്‍, സി.ആര്‍. കല്യാണകൃഷ്ണന്‍, ബിന്ദു. ശവസംസ്‌കാരം ഞായറാഴ്ച 11 മണിക്ക് യു.സി. കോളേജിന് സമീപമുള്ള ടിഎന്‍എസ് ശ്മശാനത്തില്‍.
 
എലിപ്പനി ബാധിച്ച് മരിച്ചു
കൊച്ചി:
പനങ്ങാട് മഠത്തിപ്പറമ്പില്‍ സുകുമാരന്റെ ഭാര്യ ഓമന (50) എലിപ്പനി ബാധിച്ച് മരിച്ചു. തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായിരുന്നു. എലിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഇടപ്പള്ളിയിലെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: സൗമ്യ, സവിത. മരുമക്കള്‍: ഷിബു, നിമേഷ്.
 
ശാന്തി
പറവൂര്‍: കടവത്ത് റോഡില്‍ കഞ്ചാവുപറമ്പില്‍ പരേതനായ രാമകൃഷ്ണന്റെ മകള്‍ ശാന്തി (47) അന്തരിച്ചു. സഹോദരങ്ങള്‍: ഉഷ, മധു (പ്യൂണ്‍, സമൂഹം ഹൈസ്‌കൂള്‍). ശവസംസ്‌കാരം ഞായറാഴ്ച 12.30 ന് തോന്ന്യകാവ് ശ്മശാനത്തില്‍.
 
സിസിലി
വൈപ്പിന്‍: ഓച്ചന്തുരുത്ത് മാട്ടുപുറത്ത് ജോര്‍ജിന്റെ ഭാര്യ സിസിലി (72) അന്തരിച്ചു. മക്കള്‍: ലീന (ഓസ്‌ട്രേലിയ), ലോറന്‍സ് (ബിസിനസ്), അനീഷ് (മര്‍ച്ചന്റ് നേവി). ശവസംസ്‌കാരം ഞായറാഴ്ച 3.30 ന് നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍.
 
ശോശാമ്മ വര്‍ഗീസ്
കുറുപ്പംപടി: വായ്ക്കര പള്ളിയാംപുറത്ത് പി.കെ. വര്‍ഗീസിന്റെ ഭാര്യ ശോശാമ്മ വര്‍ഗീസ് (67) അന്തരിച്ചു. മക്കള്‍: മിനി, ജിനി, എല്‍ദോ. മരുമക്കള്‍: എന്‍.സി.സണ്ണി, എം.കെ.സണ്ണി, ലിക്‌സി. ശവസംസ്‌കാരം ഞായറാഴ്ച രണ്ടുമണിക്ക് നെല്ലിമോളം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍.
 
എന്‍. ലക്ഷ്മി അമ്മാള്‍
ആലുവ: ചേലക്കര പാലാടി പുത്തന്‍മഠത്തില്‍ പരേതനായ സി.വി. വെങ്കടാചല അയ്യരുടെ ഭാര്യ എന്‍. ലക്ഷ്മി അമ്മാള്‍ (89) ആലുവ ഹൈറോഡിലെ വസതിയില്‍ അന്തരിച്ചു. മക്കള്‍: ഡോ. വെങ്കിടേശ്വരന്‍, നാരായണന്‍, ജാനകി, കൃഷ്ണന്‍, സുബ്രഹ്മണ്യന്‍, ശ്രീരാമചന്ദ്രന്‍, മുത്തുലക്ഷ്മി. മരുമക്കള്‍: വൈദ്യനാഥന്‍, രാധാദേവി, മീനാക്ഷി, വിജയലക്ഷ്മി, ഗീത, നാരായണന്‍.
 
കുട്ടപ്പന്‍
ആഴകം: കുന്നുംപുറത്ത് കുട്ടപ്പന്‍ (90) അന്തരിച്ചു. ഭാര്യ: പരേതയായ തങ്കമണി, തൃശ്ശൂര്‍ ആളുര്‍ കുടുംബാംഗം. മക്കള്‍: വത്സല, ബാലകൃഷ്ണന്‍, ശ്യാമള, അശോകന്‍, ഗീത, രമേഷ്. മരുമക്കള്‍: തങ്കപ്പന്‍, ബേബി, രമേശ്, രമ, സുജിത, ബീന. ശവസംസ്‌കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പില്‍.
 
മദ്യപിച്ച് വഴക്കടിച്ച ഗൃഹനാഥന്‍ വീടിന്റെ ഇറയത്ത് വെട്ടേറ്റ് മരിച്ച നിലയില്‍
ചെങ്ങമനാട്:
മദ്യപിച്ച് മകനും ഭാര്യയുമായി വഴക്കുണ്ടാക്കിയ ഗൃഹനാഥനെ രാത്രി വൈകി വീടിന്റെ ഇറയത്ത് വെട്ടേറ്റ് ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കുന്നുകര കുറ്റിപ്പുഴ തിയാടി വീട്ടില്‍ മാത്യു (58) ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മാത്യുവിന്റെ ഭാര്യ മേരി, മകന്‍ എബി, അയല്‍വാസികളായ രണ്ടുപേര്‍ എന്നിവരെ ചെങ്ങമനാട് പോലീസ് ചോദ്യം ചെയ്തു വരികയാണ്. വെള്ളിയാഴ്ച രാത്രി 9നാണ് മാത്യുവിനെ മരിച്ച നിലയില്‍ ഭാര്യയും മകനും കണ്ടത്. വലതു കൈയുടെ കക്ഷത്തിന്റെ ഭാഗത്ത് ആഴത്തില്‍ വെട്ടേറ്റ് ചോരവാര്‍ന്നു പോയിരുന്നു. സംഭവമറിഞ്ഞ് ചെങ്ങമനാട് പോലീസ് എത്തി മൃതദേഹം ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കൂലിപ്പണിക്കാരായ മാത്യുവും മകന്‍ എബിയും മിക്ക ദിവസവും പണി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തി വഴക്കിടാറുണ്ട്. വെള്ളിയാഴ്ച സന്ധ്യക്കും മാത്യുവും ഭാര്യയും മകനും തമ്മില്‍ വഴക്കുണ്ടായി. ബഹളം കേട്ട് അയല്‍വാസികളെത്തി പ്രശ്‌നം പറഞ്ഞു തീര്‍ത്തു. ഇതു കഴിഞ്ഞ് മേരിയും എബിയും അയല്‍പക്കത്തുള്ള തറവാട്ടു വീട്ടില്‍ പോയി രാത്രി 9 ഓടെ ഒച്ചകേട്ട് ഇവര്‍ തിരിച്ചു വന്നപ്പോള്‍ മാത്യുവിനെ മരിച്ച നിലയില്‍ കണ്ടുവെന്നാണ് പറയുന്നത്. പക്ഷേ വെളിപ്പെടുത്തലില്‍ പരസ്​പര വിരുദ്ധമായ ചില സൂചനകള്‍ ലഭിച്ചതിനാല്‍ പോലീസ് ഒന്നും സ്ഥിരീകരിച്ചിട്ടില്ല. നല്ല മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണ് കൈക്ക് വെട്ടിയത്. മുറിവിന് 8 സെന്റിമീറ്റര്‍ നീളവും 4 സെന്റിമീറ്റര്‍ ആഴവുമുണ്ട്. സംഭവത്തെ തുടര്‍ന്ന് അങ്കമാലി സി.ഐ. സി. രാധാകൃഷ്ണപിള്ള, എസ്.ഐ. ലൈജുമോന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സി.ഐ.ക്കാണ് അന്വേഷണ ചുമതല.
മാത്യുവിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആസ്​പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. സംസ്‌കാരം നടത്തി. മകള്‍: ജോബി. മരുമകന്‍: ബിനു.
 
ടിപ്പര്‍ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
കടുങ്ങല്ലൂര്‍:
എടയാറില്‍ ടിപ്പര്‍ലോറിയിടിച്ച് റോഡില്‍ തലയടിച്ചുവീണ ബൈക്ക് യാത്രികന്‍ മരിച്ചു. എടയാര്‍ കരിയിലപ്പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (50) ആണ് മരിച്ചത്. എടയാര്‍ -പാനായിക്കുളം റോഡില്‍ റേഷന്‍കട കവലയ്ക്ക് സമീപം ശനിയാഴ്ച രാവിലെ 7.30 നായിരുന്നു അപകടം. എടയാറിലെ ഒരു സ്വകാര്യ കമ്പനിയില്‍ കരാര്‍ തൊഴിലാളിയായ ഉണ്ണികൃഷ്ണന്‍ ജോലിക്ക് പോകുമ്പോള്‍ പിന്നില്‍നിന്ന് വന്ന ടിപ്പര്‍ലോറിയുടെ പിന്‍വശം ബൈക്കില്‍ ഇടിച്ച് മറിയുകയായിരുന്നു.
റോഡില്‍ വീണ ഉണ്ണികൃഷ്ണന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കളമശ്ശേരിയിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഭാര്യ: സുമ. മക്കള്‍: സൗമ്യ, സ്‌നേഹ.
 
മേരി
ചളിക്കവട്ടം: കണ്ണാപ്പിള്ളിയില്‍ പരേതനായ അന്തപ്പന്റെ ഭാര്യ മേരി (82) അന്തരിച്ചു. മക്കള്‍: ഫാസ്‌കല്‍, മോളി, ജോസി, ബേബി, പീയുസന്‍, ജോണ്‍സന്‍, ജസ്റ്റിന്‍. മരുമക്കള്‍: ലൈല, ദേവസ്സി, ജോണ്‍, ചാര്‍ലി, മേരി, ലിനി, ലിന്‍സി. ശവസംസ്‌കാരം ഞായറാഴ്ച 10.45ന് ശാന്തിനഗര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.
 
ത്രേസ്യ
ഈസ്റ്റ് ചേരാനല്ലൂര്‍: കൂടാലപ്പാട് വടക്കെവീട്ടിലാന്‍ ദേവസ്സിയുടെ ഭാര്യ ത്രേസ്യ (88) അന്തരിച്ചു. ഐമുറി മലേക്കുടി കുടുംബാംഗമാണ്. മക്കള്‍: എല്‍സി, മേരി, റോസി, സേവ്യര്‍, ആനി, പോളച്ചന്‍. മരുമക്കള്‍: വര്‍ഗീസ്, തോമസ്, റോസി, ബേബി, ഓമന, പരേതനായ തോമസ്. ശവസംസ്‌കാരം ഞായറാഴ്ച 2ന് കൂടാലപ്പാട് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
 
ആന്റണി ഫ്രാന്‍സിസ്
തെക്കന്‍ പറവൂര്‍: കറുകപ്പള്ളി കോച്ചേരില്‍ ആന്റണി ഫ്രാന്‍സിസ് (64) അന്തരിച്ചു. ഭാര്യ: എലിസബത്ത്. മക്കള്‍: ഗീതു, ആന്‍സിസ്സി. മരുമകന്‍: സ്റ്റീഫന്‍.
 
പി.ജി. മോഹനന്‍
പിറവം: ഇലഞ്ഞി കൂര് പുന്നച്ചാലില്‍ പരേതനായ ഗോപാലന്റെ മകന്‍ പി.ജി. മോഹനന്‍ (52) അന്തരിച്ചു. ഇലഞ്ഞി കവലയിലെ വ്യാപാരിയാണ്. ഭാര്യ: കുറുപ്പന്തറ വാഴയ്ക്കല്‍ കുടുംബാംഗം ഇന്ദിര. മകള്‍: ഗോപിക. ശവസംസ്‌കാരം ഞായറാഴ്ച 9.30ന് വീട്ടുവളപ്പില്‍.
 
ത്രേസ്യ
പറവൂര്‍: കുഞ്ഞിത്തൈ തേലക്കാട് പരേതനായ വറീതിന്റെ ഭാര്യ ത്രേസ്യ (86) അന്തരിച്ചു. മക്കള്‍: മിഖേല്‍, എല്‍സി, സിസ്റ്റര്‍ മാര്‍ത്ത (കൃപാലയ ആശ്രമം, കുറുമ്പതുരുത്ത്), സേവ്യര്‍, ഫാ. ജോയി (വികാരി സെന്റ് ജോസഫ് ചര്‍ച്ച്, കുറുമ്പതുരുത്ത്), ഷിന. മരുമക്കള്‍: ലിസി, മിനി, ജയന്‍, പരേതനായ ജോര്‍ജ്.
 
ട്രീസ കൊറിയ
കൊച്ചി: കലൂര്‍ അമ്പാട്ടുവീട്ടില്‍ പരേതനായ ജോവാക്കിം കൊറിയായുടെ ഭാര്യ ട്രീസ കൊറിയ (80) അന്തരിച്ചു. മുന്‍ സിബിഐ കോടതി ജൂനിയര്‍ സൂപ്രണ്ടാണ്. മക്കള്‍: പരേതനായ ടോണി കൊറിയ (പോര്‍ട്ട് ട്രസ്റ്റ്), ജസ്റ്റിന്‍ കൊറിയ (ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ മാസിക - റിപ്പോര്‍ട്ടര്‍), മറീന കൊറിയ (ബി.എസ്.എന്‍.എല്‍. സീനിയര്‍ സെക്ഷന്‍ സൂപ്പര്‍വൈസര്‍, ലിന്റാ കൊറിയ (സിവില്‍ എന്‍ജിനീയര്‍). മരുമക്കള്‍: റോബര്‍ട്ട് ജെയിംസ് ഡിസല്‍വ (ബിസിനസ്സ്), ചാര്‍ളി കൊറിയ (ഫാക്ട്), റീനാ, മിനി.
 
ശ്രീനിവാസന്‍
ചേന്ദമംഗലം: തെക്കുംപുറം കളത്തില്‍ ശ്രീനിവാസന്‍ (ചിന്നന്‍ - 69) അന്തരിച്ചു. ഭാര്യ: നന്ദിനി. മക്കള്‍: ശ്രീജിത്ത്, ശ്രീജ. മരുമകന്‍: സനില്‍ (ദുബായ്). ശവസംസ്‌ക്കാരം തിങ്കളാഴ്ച 11 മണിക്ക്.
 
പൗലോ ദേവസ്സി
കോടുശ്ശേരി: മാടവന പൗലോ ദേവസ്സി (94) അന്തരിച്ചു. ഭാര്യ: പരേതയായ മറിയം മുരിങ്ങൂര്‍ കണ്ണമ്പുഴ കുടുംബാംഗം. മക്കള്‍: മേരി, എല്‍സി, പോളച്ചന്‍, സി. ഗ്രേസി മാടവന (ലക്‌നൗ), ഷേര്‍ളി. മരുമക്കള്‍: ജോസഫ്, വര്‍ഗീസ്, റാണി, മാര്‍ട്ടിന്‍. ശവസംസ്‌ക്കാരം ഞായറാഴ്ച 3ന് കോടുശ്ശേരി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍.
 
എന്‍. ബാബു
ആലുവ: ചൊവ്വര ഫെറിക്ക് സമീപം നിഷ ഭവനില്‍ എന്‍. ബാബു (70) അന്തരിച്ചു. റിട്ട. എച്ച്.എം.ടി. ജീവനക്കാരനാണ്. ഭാര്യ: ഓമന. മക്കള്‍: ബിജു, നിഷ. മരുമക്കള്‍: ഹാപ്പിരാജ്, ധന്യ.
 
കുഞ്ഞമ്മ
കടവന്ത്ര: കോണത്തറ വീട്ടില്‍ ഗോപിയുടെ ഭാര്യ കുഞ്ഞമ്മ (63) അന്തരിച്ചു.
 


More News from Ernakulam