ചരമം

ചികിത്സയിലിരിക്കെ മരിച്ചു
കൊച്ചി:
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വയോധികന്‍ മരിച്ചു. ബാബു (67) ആണ് മരിച്ചത്. മേയ് 17-നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് രാത്രി 10.30-ന് തന്നെ മരിക്കുകയും ചെയ്തു.
164 സെ.മീ. ഉയരമുള്ള ഇയാള്‍ക്ക് വെളുത്ത നിറമാണ്. വലത് കണ്ണിന് സമീപവും വലത് നെഞ്ചിന് താഴേയുമായി കറുത്ത മറുകുണ്ട്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

വി.ജി. രഞ്ജിത്ത്
ചേലാമറ്റം:
വേലിയാംകോല്‍ മനയില്‍ ഗുപ്തന്‍ നമ്പൂതിരിയുടെ മകന്‍ വി.ജി. രഞ്ജിത്ത് (34) അന്തരിച്ചു. അമ്മ: ഉമാദേവി. ഭാര്യ: ചിത്ര. മക്കള്‍: അഭിനവ്, അക്ഷത്.

അനുരാജ് എസ്. നായര്‍
ഉദയംപേരൂര്‍:
കടവില്‍തൃക്കോവില്‍ ക്ഷേത്രത്തിന് സമീപം മണിയംപിള്ളില്‍ ശ്രീധരന്റെ മകന്‍ അനുരാജ് എസ്. നായര്‍ (25) അന്തരിച്ചു. അമ്മ: സുജാത. ശവസംസ്!കാരം ചൊവാഴ്ച 10-ന് വീട്ടുവളപ്പില്‍.

ലീല
പാനായിക്കുളം:
കൊട്ടപ്പിള്ളുക്കുന്നില്‍ വട്ടത്തറ വീട്ടില്‍ വാസുദേവന്റെ ഭാര്യ ലീല (80) അന്തരിച്ചു. മക്കള്‍: അനിത, ബാബു, അനില്‍, ബിജു. മരുമക്കള്‍: ഷാജി, ഷീബ, അമ്പിളി, സബിത.

സെയ്ത് മുഹമ്മദ്
മാറമ്പിള്ളി:
കോട്ടയില്‍ വീട്ടില്‍ സെയ്ത് മുഹമ്മദ് (87) അന്തരിച്ചു. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: കുഞ്ഞുമുഹമ്മദ്, അസീസ്, ഉറായി, ബീവി. മരുമക്കള്‍: ഷീല, നസി, ഷക്കീല, ഫാത്തിമ.

തങ്കപ്പന്‍
കൂത്താട്ടുകുളം:
നെല്ലാനിക്കല്‍ തങ്കപ്പന്‍ (78) അന്തരിച്ചു. ഭാര്യ: പരേതയായ തങ്ക. മക്കള്‍: ബിജു, സാജു, ഷിബു. മരുമക്കള്‍: സീമ, മിനി, അജിത.

കുട്ടപ്പന്‍
പെരുമ്പാവൂര്‍:
ചേലാമറ്റം ഇഞ്ചപ്പള്ളി വീട്ടില്‍ കുട്ടപ്പന്‍ (85) അന്തരിച്ചു. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: സജി, സതി, സാലി, ബിജു, പരേതയായ ശ്യാമള. മരുമക്കള്‍: റൂബിന, സോമന്‍, സുജിത്, മിനി, വേലായുധന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11.30-ന് ഒക്കല്‍ എസ്.എന്‍.ഡി.പി. ശ്മശാനത്തില്‍.

സെബാസ്റ്റിന്‍
മഞ്ഞുമ്മല്‍:
ആലൂക്ക ജോസഫിന്റെ മകന്‍ സെബാസ്റ്റിന്‍ (ബിജൂഷ് -42) അന്തരിച്ചു. അമ്മ: റോസി . ഭാര്യ: അലോഷ്യസ് (അനീറ്റ -അരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപിക). ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10-ന് ഏലൂര്‍ സെയ്ന്റ് ആന്‍സ് പള്ളി സെമിത്തേരിയില്‍.

റഹീം ഖാന്‍
പള്ളുരുത്തി:
ദീപം ജങ്ഷന്‍ പുളിക്കപ്പറമ്പില്‍ റഹീം ഖാന്‍ (60) അന്തരിച്ചു. ഭാര്യ: സജിത: മക്കള്‍: നമിത ഖാന്‍, നിഷിത ഖാന്‍.

ടി.ഐ. നാരായണന്‍ നായര്‍
തൃപ്പൂണിത്തുറ:
എരൂര്‍ എന്‍.എസ്.എസ്. കരയോഗം ഹാള്‍ റോഡ് 'ശ്രീവത്സം' ടി.ഐ. നാരായണന്‍ നായര്‍ (88) അന്തരിച്ചു. മുന്‍ നേവി ഉദ്യോഗസ്ഥനും കൊച്ചിന്‍ റിഫൈനറീസില്‍ മുന്‍ ചീഫ് സെക്യൂരിറ്റി ഓഫീസറുമായിരുന്നു. ഭാര്യ: രാധമ്മ. മക്കള്‍: ജയലക്ഷ്മി, വിജയലക്ഷ്മി, സീതാലക്ഷ്മി. മരുമക്കള്‍: ബാലകൃഷ്ണന്‍, പരേതനായ രാജഗോപാല്‍. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10-ന് തൃപ്പൂണിത്തുറ ശ്മശാനത്തില്‍.

എ.എന്‍. ശ്രീധരന്‍
തോട്ടുവ:
ഐക്കരക്കുടി വീട്ടില്‍ എ.എന്‍. ശ്രീധരന്‍ (92) അന്തരിച്ചു. ഭാര്യ: ചെല്ലമ്മ. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10-ന് ഒക്കല്‍ എസ്.എന്‍.ഡി.പി. ശ്മാശാനത്തില്‍.

സിജു
കൊറ്റമം:
വെളുത്തേപ്പിളളി വീട്ടില്‍ പൗലോസിന്റെയും ത്രേസ്യാമ്മയുടെയും മകന്‍ സിജു (35) അന്തരിച്ചു. സഹോദരങ്ങള്‍: സിജോ, സിബി.

വിജയമ്മ
ഇടപ്പള്ളി:
പെരുമ്പാവൂര്‍ കോടനാട് നെടുമ്പിള്ളില്‍ പരേതനായ രാമന്‍ നായരുടെ ഭാര്യ ഇടപ്പള്ളി പ്രശാന്തി നഗര്‍ -2, റെല്‍കോണ്‍ റിട്രീറ്റ് ഫ്‌ലാറ്റില്‍ വിജയമ്മ (90) അന്തരിച്ചു. മക്കള്‍: പ്രേമ ഹരിദാസ്, രതീഷ് മേനോന്‍ (നൈജീരിയ). മരുമക്കള്‍: പരേതനായ ഹരിപ്രസാദ് (എറണാകുളം ഗീതാമന്ദിര്‍), ആശാ രതീഷ് (തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍).

മൂസ
തൃക്കാക്കര:
പൈപ്പ് ലൈന്‍ ജങ്ഷനില്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ പരേതനായ ഹൈദ്രോസ്‌കുട്ടിയുടെ മകന്‍ മൂസ (70) അന്തരിച്ചു. ഭാര്യ: ഹാജറ. മക്കള്‍: ജലാല്‍, ഖദീജ, റംലത്ത്. മരുമക്കള്‍: ജലീല്‍, ഫാറൂഖ്, ഷാനി.

ഹസ്സന്‍ മാസ്റ്റര്‍
എടവനക്കാട്:
താനത്തുപറമ്പില്‍ ഹസ്സന്‍ മാസ്റ്റര്‍ (77) അന്തരിച്ചു. റിട്ട. കെ.പി.എം.എച്ച്.എസ്. അധ്യാപകന്‍, എടവനക്കാട് നജാത്തുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍, ഐ.സി.എ. പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞ്‌ഐഷ (എച്ച്.ഐ.എച്ച്.എസ് റിട്ട. അധ്യാപിക). മക്കള്‍: ബുഷറ, ബരീറ, ബഷീറ മരുമക്കള്‍: ശുക്കൂര്‍, സിറാജുദ്ദീന്‍ (ദുബായ്), ഇസ്മായില്‍.

SHOW MORE