കരിങ്ങാച്ചിറ കത്തീഡ്രലില്‍ ജനനപ്പെരുന്നാള്‍

Posted on: 23 Dec 2012തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ജനനപ്പെരുന്നാള്‍ ശുശ്രൂഷ 24ന് നടക്കും. വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, 7.30ന് യാമപ്രാര്‍ത്ഥന, ജനനപ്പെരുന്നാള്‍ ശുശ്രൂഷ, തീജ്വാലാക്രമം എന്നിവയും ഉണ്ടായിരിക്കും. മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പീലക്‌സിനോസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാനയും നടക്കും.

25ന് 6ന് സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് നൂറ്റമ്പതംഗ ഗായക സംഘത്തിന്റെ കരോള്‍ ഗാനാവതരണം, ക്രസ്മസ് ബൈബിള്‍ ദൃശ്യാവിഷ്‌ക്കാരം. മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പീലക്‌സിനോസ് ക്രിസ്മസ് സന്ദേശം നല്‍കും.

More News from Ernakulam