എന്‍.ജി.ഒ. സംഘ് പി.എസ്.സി. പരീക്ഷാ പരിശീലനം

Posted on: 23 Dec 2012തൃപ്പൂണിത്തുറ: എന്‍.ജി.ഒ. സംഘിന്റെ കീഴില്‍ തൃപ്പൂണിത്തുറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ മത്സരപരീക്ഷാ സൗജന്യ പരിശീലന കേന്ദ്രം മൂന്നുമാസത്തെ പ്രതിവാര സൗജന്യ പരിശീലനം ആരംഭിച്ചു. എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതല്‍ ഒരുമണിവരെ വെങ്കടേശ്വര ഹൈസ്‌കൂളില്‍ വച്ചാണ് പരിശീലനം. ജനവരി - ഫിബ്രവരിമാസങ്ങളില്‍ പി.എസ്.സി. നടത്തുന്ന പരീക്ഷകളുടെ സിലബസ് പ്രകാരമാണ് പരിശീലനം. ഞായറാഴ്ച രാവിലെ 9 മുതല്‍ വെങ്കടേശ്വര ഹൈസ്‌കൂളില്‍ രജിസ്‌ട്രേഷന്‍ നടക്കും. ഫോണ്‍: 9995479438, 8089151305.

More News from Ernakulam