എരൂര്‍ സെന്റ് മേരീസ് ചാപ്പലില്‍ ശിലാസ്ഥാപന പെരുന്നാള്‍ 25, 26 തീയതികളില്‍

Posted on: 23 Dec 2012കൊച്ചി: എരൂര്‍ സെന്റ് മേരീസ് ചാപ്പലില്‍ ശിലാസ്ഥാപന പെരുന്നാള്‍ 25, 26 തീയതികളില്‍ നടക്കും. 25ന് വൈകീട്ട് 6.45ന് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസ് കൊടിയേറ്റം നിര്‍വഹിക്കും. 6.50ന് സന്ധ്യാപ്രാര്‍ത്ഥന. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ നല്‍കിയ ഷെവലിയര്‍ സ്ഥാനവും ചിഹ്നവും ഭദ്രാസന മെത്രാപ്പോലീത്ത കളരിക്കല്‍ കെ.ഒ. വര്‍ഗീസിനെ അണിയിക്കും. പ്രസംഗത്തിനു ശേഷം പ്രദക്ഷിണം. പ്രധാന പെരുന്നാള്‍ ദിവസമായ 26ന് രാവിലെ 8ന് പ്രഭാതനമസ്‌കാരവും 9ന് തോമസ് മാര്‍ അലക്‌സന്ത്രിയോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ മൂന്നിമ്മേല്‍ കുര്‍ബാനയും നടക്കും. 11.30ന് പ്രദക്ഷിണവും തുടര്‍ന്ന് ആശീര്‍വാദവും നേര്‍ച്ചസദ്യയും നടക്കും.

പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വികാരി ഫാ. തോമസ് പീച്ചനാട്ട്, എരൂര്‍ സെന്റ് മേരീസ് ചാപ്പല്‍ പ്രസിഡന്റ് കെ.ഒ. വര്‍ഗീസ്, സെക്രട്ടറി കെ.പി. തമ്പി, ട്രഷറര്‍ കെ.വി. രാജു എന്നിവര്‍ നേതൃത്വം നല്‍കും.

More News from Ernakulam