എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു
Posted on: 23 Dec 2012
പറവൂര്‍: പുല്ലംകുളം എസ്.എന്‍. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് സപ്തദിന ക്യാമ്പ് മാട്ടുപുറം എച്ച്.ഡി.പി.വൈ. കോളേജില്‍ വി.ഡി. സതീശന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. മണി അധ്യക്ഷത വഹിച്ചു. പ്രൊഫ. വി.എസ്. ജയിന് ലാല്‍, അഗസ്റ്റിന് ആലപ്പാട്ട്, കെ.എന്‍. പത്മനാഭന്, ലീന വിശ്വന്, വി.എം. മണി, എ.എം. അലി, ബെന്നി പുളിക്കല്‍, കെ.വി. രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. 28 വരെ ക്യാമ്പ് നീണ്ടുനില്‍ക്കും.