മുനമ്പത്ത് കപ്പലെത്തി: ഡ്രഡ്ജിങ് ഉദ്ഘാടനം 24ന്

Posted on: 23 Dec 2012ചെറായി: മുനമ്പം അഴിമുഖത്തെ മരണക്കെണിയായ മണല്‍ത്തിട്ട നീക്കം ചെയ്യാന്‍ ഡ്രഡ്ജര്‍ എത്തി. ശനിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് 'സിന്ധുരാജ്' എന്ന ഡ്രഡ്ജര്‍ മുനമ്പത്തെത്തിയത്.

24ന് മുനമ്പം ഫിഷിങ് ഹാര്‍ബറില്‍ നടക്കുന്ന ഡ്രഡ്ജിങ് ഉദ്ഘാടന സമ്മേളനം കേന്ദ്രമന്ത്രി കെ.വി. തോമസും അഴിമുഖത്തെ ഡ്രഡ്ജിങ് പ്രവൃത്തി ഫിഷറീസ് മന്ത്രി കെ. ബാബുവും ഉദ്ഘാടനം ചെയ്യും. എസ്. ശര്‍മ എം.എല്‍.എ. അധ്യക്ഷത വഹിക്കും. 112 ലക്ഷം രൂപയുടേതാണ് പദ്ധതി.

ചെറിയ പോര്‍ട്ടുകളില്‍ ഡ്രഡ്ജിങ് നടത്തുന്നതരം ഷിപ്പാണിത്. 2003-ലാണ് കേരള സര്‍ക്കാര്‍ ഈ ഡ്രഡ്ജര്‍ വാങ്ങിയത്.

ജപ്പാന്‍ നിര്‍മിതമായ ഈ ഡ്രഡ്ജറില്‍ മണ്ണും ചെളിയും വലിച്ചെടുക്കുന്ന സംവിധാനമാണ്. മൂന്ന് മീറ്റര്‍ ആഴത്തിലാണ് ഡ്രഡ്ജിങ്. ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

More News from Ernakulam