അനുസ്മരണം

Posted on: 23 Dec 2012വൈപ്പിന്‍: സിപിഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ.കെ. കൊച്ചുണ്ണിയുടെ ഒന്നാം ചരമവാര്‍ഷികദിനം ആചരിച്ചു. പുക്കാട് മരപ്പാലത്തിനടുത്ത് സ്മൃതിമണ്ഡപം അനാച്ഛാദനവും അനുസ്മരണ സമ്മേളനവും എസ്. ശര്‍മ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ബി.വി. പുഷ്‌കരന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ.ബി. ഭദ്രന്‍, കെ.എല്‍. ദിലീപ്കുമാര്‍, എ.ജി. വിനോദ്, എ.കെ. ബാബു എന്നിവര്‍ സംസാരിച്ചു.

More News from Ernakulam