കായല്‍ ഉപരോധിച്ച് വലിയവട്ടം നിവാസികള്‍ പ്രതിഷേധിച്ചു

Posted on: 23 Dec 2012വൈപ്പിന്‍: അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത വലിയവട്ടം ദ്വീപ് നിവാസികള്‍ കായലിന് കുറുകെ വഞ്ചികള്‍ കെട്ടി ഉപരോധിച്ചു. ഞാറയ്ക്കല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പെട്ട 70 കുടുംബങ്ങളാണ് ഈ ദ്വീപിലെ താമസക്കാര്‍. പഞ്ചായത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള കടത്താണ് ഇവര്‍ക്കുള്ള ഏക സൗകര്യം.

വലിയവട്ടം പാലം ബജറ്റില്‍ ടോക്കണായി ഉള്‍പ്പെടുത്തിയെങ്കിലും പിന്നിട് നടപടികളൊന്നുമുണ്ടായില്ല. ദ്വീപില്‍ റിങ്‌റോഡ് നിര്‍മിക്കാന്‍ 'ജിഡ' അഞ്ചുകോടി രൂപ അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം അത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ടെന്റര്‍ ക്ഷണിക്കും മുന്‍പെ ഏക ടെന്‍ഡറാണെന്ന കാരണം ഫയലില്‍ എഴുതിയതാണ് ഇപ്പോഴത്തെ തടസ്സം.

എസ്. ശര്‍മ എം.എല്‍.എ. സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജൂഡ് പുളിക്കല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ.ആര്‍. സുഭാഷ്, ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. മണി, പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി. ഗാന്ധി, വിനില്‍ വലിയവട്ടം, വിജയന്‍ കളത്തിത്തറ എന്നിവര്‍ സംസാരിച്ചു.

More News from Ernakulam