ടൂറിസം മേളകള്‍ പ്രദേശത്തെ വികസനം ശക്തിപ്പെടുത്തും - മുഖ്യമന്ത്രി

Posted on: 23 Dec 2012ചെറായി: ചെറായി ബീച്ച് ടൂറിസം മേള കഴിഞ്ഞ 11 വര്‍ഷം പിന്നിട്ടത് ഈ മേഖലയുടെ ടൂറിസം സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

10 ദിവസം നീണ്ടുനില്‍ക്കുന്ന ചെറായി ബീച്ച് ടൂറിസംമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എസ്.ശര്‍മ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.

ബീച്ച് ടൂറിസം മേളകള്‍ ആ പ്രദേശത്തെ വികസനത്തില്‍ അവഗണിക്കാന്‍ കഴിയാത്ത പങ്കാണ് വഹിക്കുന്നത്. ഒരു പരിപാടിയുടെ വിജയം എന്നതിലുപരി സമൂഹത്തെ ശക്തിപ്പെടുത്തല്‍ കൂടിയാണിത്.

ചടങ്ങില്‍ ടൂറിസംമേള ജനറല്‍ കണ്‍വീനര്‍ കെ.ആര്‍.സുഭാഷ്, ചെയര്‍പേഴ്‌സണ്‍ ചിന്നമ്മ ധര്‍മന്‍, അഡ്വ. എ. രാജന്‍ ബാബു, അഡ്വ. സൗജത്ത് അബ്ദുള്‍ ജബ്ബാര്‍, സി.ആര്‍. സുനില്‍, വിജയ മോഹന്‍, എം.എസ്. ഷാജി, ബാബു കുഞ്ഞന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Ernakulam