വാര്‍ഡ് മാറ്റം: യോഗം ചേര്‍ന്നു

Posted on: 23 Dec 2012കൊച്ചി: ആലങ്ങാട് വില്ലേജിലെ മൂന്ന് വാര്‍ഡുകള്‍ കടുങ്ങല്ലൂര്‍ വില്ലേജിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട യോഗം ജില്ലാ കളക്ടര്‍ ഷെയ്ക്ക് പരീതിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. വിജ്ഞാപനത്തിനു വേണ്ട പ്രാരംഭ നടപടികള്‍ക്കായി കടുങ്ങല്ലൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തി നിര്‍ണയത്തിന് സര്‍വെയറെ നിയമിക്കാന്‍ യോഗം തീരുമാനിച്ചു. പറവൂര്‍-ആലുവ തഹസില്‍ദാര്‍മാരുടെ മേല്‍നോട്ടത്തില്‍ കടുങ്ങല്ലൂര്‍-ആലങ്ങാട് വില്ലേജ് ഓഫീസര്‍മാരുടെ സഹകരണത്തോടെയായിരിക്കും ഇത്. യോഗത്തില്‍ ലാന്റ് റവന്യു ഡെപ്യൂട്ടി കളക്ടര്‍, ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരും പങ്കെടുത്തു.

More News from Ernakulam