ചാറ്റുകുളം, അശോകപുരം മഹാദേവ ക്ഷേത്രങ്ങളില്‍ കൊടിയേറി

Posted on: 23 Dec 2012ആലുവ: കിഴക്കേ കടുങ്ങല്ലൂര്‍ ചാറ്റുകുളം മഹാദേവ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. ക്ഷേത്രംതന്ത്രി ഇടപ്പിള്ളിമന നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. 27നാണ് വലിയവിളക്ക് ഉത്സവം. രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 11.30ന് ആനയൂട്ട്, വൈകിട്ട് 3ന് പകല്‍പ്പൂരം എന്നിവ നടക്കും.

ആറാട്ടുദിവസമായ 28ന് വൈകിട്ട് 6.30ന് ആറാട്ട്, 7ന് ആറാട്ട്‌വരവ്, രാത്രി 10.30ന് ആറാട്ട്‌വിളക്ക് എന്നിവ നടക്കും.

ആലുവ അശോകപുരം മഹാദേവക്ഷേത്രത്തില്‍ ക്ഷേത്രംതന്ത്രി ഇടപ്പിള്ളിമന ദേവനാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. 27ന് വൈകിട്ട് മൂന്നിനാണ് പകല്‍പ്പൂരം. തുടര്‍ന്ന്, വിശേഷാല്‍ ദീപാരാധന, രാത്രി 9ന് തിരുവാതിരകളി, 11ന് വലിയവിളക്ക്. ആറാട്ടുദിവസമായ 28ന് രാവിലെ 8ന് കൊടിയിറക്ക്, ആറാട്ട് 11.30ന് ആറാട്ട്കലശം 12.30ന് പ്രസാദഊട്ടോടെ ഉത്സവം സമാപിക്കും.

More News from Ernakulam