വൈകല്യമുള്ള കുട്ടികള്‍ക്കായി ക്രിസ്മസ് ആഘോഷം
Posted on: 23 Dec 2012
അങ്കമാലി: മാനസികവും ശാരീരികവുമായി വൈകല്യമുള്ള കുട്ടികള്‍ക്കായി അങ്കമാലി ഡീ പോള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ഥികള്‍ ക്രിസ്മസ് ആഘോഷം ഒരുക്കി. ഡീപോള്‍ കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജാന്സന് കൂട്ടുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഫാ. അലക്സ് ചാലങ്ങാടി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫാ. ബൈജു പൂവ്വത്തുംമൂട്ടില്‍, പ്രൊഫസര്‍ എബ്രഹാം ഫ്രാന്‍സിസ്, എസ്.പി. രാജീവ്, എന്നിവര്‍ പ്രസംഗിച്ചു. സുബിന് ജോര്‍ജ്, ഷെറിന് പോള്‍, സി.കെ. ആശ, ആഷ്മി അരവിന്ദ് എന്നിവര്‍ നേതൃത്വം നല്കി.