അങ്കണവാടിക്ക് തറക്കല്ലിട്ടു

Posted on: 23 Dec 2012കാലടി: കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ തുറവുങ്കരയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടാം നമ്പര്‍ അങ്കണവാടിക്ക് അന്‍വര്‍ സാദത്ത് എം.എല്‍.എ. തറക്കല്ലിട്ടു. പഞ്ചായത്ത് പ്രസിഡന്റ് മിനി വര്‍ഗീസ് അധ്യക്ഷയായി.

വൈസ് പ്രസിഡന്റ് കെ.ഡി. പൗലോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കുഞ്ഞമ്മ ജോര്‍ജ്, സജി പള്ളിപ്പാടന്‍, പഞ്ചായത്തംഗങ്ങളായ അലി അക്ബര്‍, തോമസ് കോയിക്കര, ഗീത അജിത്കുമാര്‍, കെ.വി. പോളച്ചന്‍, ഗ്രേസി ദയാനന്ദന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. കൃഷ്ണകുമാര്‍, എം.ഐ. ദേവസ്സിക്കുട്ടി, ജോര്‍ജ് കൂട്ടുങ്ങല്‍, പി.വി. തോമസ്, പി.ഐ. നാദിര്‍ഷ, ഫ്രാന്‍സിസ് പാറയ്ക്ക, വി.എസ്. വര്‍ഗീസ്, ആന്റു കൂട്ടുങ്ങല്‍, പി. അലിയാര്‍, സി.പി. ജോഷി, നൈസി ബിജു, സി.കെ. ഡേവിസ്, പി.ആര്‍. രഘു, ശശി തറനിലം, അല്ലി ശശി എന്നിവര്‍ പ്രസംഗിച്ചു.

എം.എല്‍.എ. ഫണ്ടില്‍ നിന്ന് അനുവദിച്ച 12 ലക്ഷം രൂപകൊണ്ടാണ് കെട്ടിടം നിര്‍മിക്കുന്നത്.

More News from Ernakulam