കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണം

Posted on: 23 Dec 2012അങ്കമാലി: ചെറുകിട വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് ആക്ടിന്റെ അപാകങ്ങള്‍ പരിഹരിക്കണമെന്നും കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി അങ്കമാലി മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് പി.എ.എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മേഖലാ ചെയര്‍മാന്‍ പി.ഒ. ഫിലിപ്പോസ് അധ്യക്ഷനായി. ജോജി പീറ്റര്‍, ടി.ബി. നാസര്‍, സി.പി. തരിയന്‍, സേവി കോട്ടയ്ക്കല്‍, ഫിലിപ്പ് വാഴക്കാല, എം.എന്‍. വിശ്വനാഥന്‍, കെ.എ. ഉണ്ണികൃഷ്ണന്‍, കെ.എസ്. ബാബു എന്നിവര്‍ പ്രസംഗിച്ചു.

More News from Ernakulam