വിലനിയന്ത്രിത പച്ചക്കറി ചന്ത

Posted on: 23 Dec 2012കുറുമശ്ശേരി: കുറുമശ്ശേരി സ്വാശ്രയ കര്‍ഷക സമിതി കെട്ടിടത്തില്‍ വില നിയന്ത്രിത പച്ചക്കറി മാര്‍ക്കറ്റ് തുടങ്ങി. കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 20% വിലക്കുറവിലാണ് പച്ചക്കറികള്‍ നല്‍കുന്നത്. ചന്ത പഞ്ചായത്ത് പ്രസിഡന്റ് പി.വി. ജോസ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പോള്‍ കെ. ജോസ് അധ്യക്ഷനായി. 30 വരെ ചന്ത ഉണ്ടാകും.

More News from Ernakulam