സ്‌കൂള്‍ കെട്ടിടത്തിന് തറക്കല്ലിട്ടു

Posted on: 23 Dec 2012അങ്കമാലി: അങ്കമാലി സെന്റ് ജോസഫ് സ്‌കൂളിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ മന്ത്രി കെ. ബാബു നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് കല്ലറയ്ക്കല്‍ അധ്യക്ഷനായി. പൊതുസമ്മേളനം ജോസ് തെറ്റയില്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെട്ടിടനിര്‍മാണ ഫണ്ട് സമാഹരണ ഉദ്ഘാടനം കെ.പി. ധനപാലന്‍ എം.പി. നിര്‍വഹിച്ചു. ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.ജെ. ജോയി, അങ്കമാലി നഗരസഭാ ചെയര്‍മാന്‍ സി.കെ. വര്‍ഗീസ്, സജി വര്‍ഗീസ്, ജയ ജിബി, ടി.ജെ. ലീന, എം.എ ഡേവിസ്, പി.വി. ഡൊമിനിക്, അസീസി മഞ്ഞളി, കെ.പി. വര്‍ഗീസ്, കെ.എ. ദേവസ്സികുഞ്ഞ്, ജേവിമോള്‍ ജോസ്, ജോജി തച്ചില്‍, ജെയിംസ് പുതുശ്ശേരി, ജൂഡ്‌സണ്‍ ലൂയിസ് എന്നിവര്‍ പ്രസംഗിച്ചു.

കാലപ്പഴക്കം ചെന്നതിനെ തുടര്‍ന്ന് കെട്ടിടം മൊത്തം പൊളിച്ചുമാറ്റി പകരം പുതിയ കെട്ടിടം നിര്‍മിക്കുകയാണ്. 15,000 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ ഇരുനിലകളിലായാണ് കെട്ടിടം നിര്‍മിക്കുന്നത്. മൊത്തം ഒരുകോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

More News from Ernakulam