മറ്റൂര്‍ കരയോഗം വാര്‍ഷികം നടത്തി

Posted on: 23 Dec 2012കാലടി: മറ്റൂര്‍ എന്‍.എസ്.എസ്. കരയോഗം വാര്‍ഷികവും കുടുംബസംഗമവും നടത്തി. ആലുവ താലൂക്ക് യൂണിയന്‍ ഉപാധ്യക്ഷന്‍ ബി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. ബി. ഗോപാലകൃഷ്ണപിള്ള അധ്യക്ഷനായി. താലൂക്ക് യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് കെ. സുഭദ്ര, മേഖലാ കണ്‍വീനര്‍ പ്രൊഫ. കെ. എസ്. ആര്‍. പണിക്കര്‍, ഡോ. സോമശേഖരനുണ്ണി, പ്രതിനിധി സഭാംഗം കെ. എന്‍. കൃഷ്ണകുമാര്‍, കരയോഗം സെക്രട്ടറി എം. കെ. രമേശ് എന്നിവര്‍ പ്രസംഗിച്ചു.

സ്‌കോളര്‍ഷിപ്പ്, വിദ്യാഭ്യാസ അവാര്‍ഡ്, കലാമത്സരവിജയികള്‍ക്കുള്ള സമ്മാനം എന്നിവ വിതരണം ചെയ്തു. മുതിര്‍ന്ന കരയോഗം അംഗങ്ങളെ ആദരിച്ചു. കരയോഗം ഡയറക്ടറിയുടെ പ്രകാശനവും നടന്നു.

More News from Ernakulam