ആലുവ മണപ്പുറത്തെ പൈതൃകസ്വത്തായി പ്രഖ്യാപിക്കണം -ആശോക് സിംഗാള്‍

Posted on: 23 Dec 2012



ആലുവ: ആലുവ ശിവരാത്രി മണപ്പുറത്തെ പൈതൃകസ്വത്തായി പ്രഖ്യാപിക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് അഖിലേന്ത്യാ രക്ഷാധികാരി അശോക് സിംഗാള്‍ ആവശ്യപ്പെട്ടു. മണപ്പുറത്ത് യാതൊരുവിധ കടന്നുകയറ്റങ്ങള്‍ നടത്താനും അനുവദിക്കില്ല. മണപ്പുറം സംരക്ഷിക്കുന്നതിനായി വിവിധ ഹൈന്ദവസംഘടനകളുമായി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കും. ഹൈന്ദവസംഘടനാ നേതാക്കള്‍ക്കൊപ്പം മണപ്പുറം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്.

അശോക് സിംഗാളിനൊപ്പം വി.എച്ച്.പി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ. വി. മദനന്‍, കുമ്മനം രാജശേഖരന്‍, വി. മോഹനന്‍, എം. സി. വത്സന്‍, ഐ. ബി. ശശി, സി. ഡി. വിഷ്ണു, ജയന്‍ ഉളിയന്നൂര്‍, എ. സി. സന്തോഷ്‌കുമാര്‍, പി. വി. സാബു എന്നിവരുമുണ്ടായിരുന്നു.

More News from Ernakulam