മര്‍ക്കന്റയില്‍ സംഘം: ഏകോപന സമിതിയുടെ അംഗീകാരം വേണ്ട

Posted on: 23 Dec 2012അങ്കമാലി: അങ്കമാലി മര്‍ക്കന്റയില്‍ സഹകരണസംഘത്തിന്റെ പ്രവര്‍ത്തനത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗീകാരം ആവശ്യമില്ലെന്ന് ഭാരവാഹികളായ ജിമ്മി വര്‍ഗീസ്, ഡേവിസ് പാത്താടന്‍, നിക്‌സണ്‍ മാവേലി എന്നിവര്‍ അറിയിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യാപാരികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ചില സംഘടനാനേതാക്കള്‍ ശ്രമിക്കുന്നതെന്നും ഇത്തരം ദുഷ്പ്രചാരണങ്ങള്‍ വ്യാപാരികള്‍ തള്ളിക്കളയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

More News from Ernakulam