നടതുറപ്പുത്സവത്തിന് മുമ്പേ റോഡുകള്‍ നന്നാക്കും

Posted on: 23 Dec 2012കാലടി: തിരുവൈരാണിക്കുളത്തേക്കുള്ള എല്ലാ റോഡുകളും നടതുറപ്പുത്സവത്തിന് മുമ്പ് സഞ്ചാരയോഗ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍ അറിയിച്ചു. വാര്യാട്ടുപുരം-തിരുവൈരാണിക്കുളം റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി. കുന്നുവഴി-തിരുവൈരാണിക്കുളം റോഡിന്റെ പണി ആരംഭിച്ചു. പി.ഡബ്ല്യു.ഡി റോഡില്‍ അടുത്ത ദിവസം തന്നെ അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ശ്രീമൂലനഗരം-വല്ലംകടവ് റോഡിന്റെയും പണി ഉടന്‍ പൂര്‍ത്തീകരിക്കും. ഇതിനായി 17 ലക്ഷം രൂപയാണ് അനവുദിച്ചിട്ടുള്ളത്.

More News from Ernakulam