മോഷണശ്രമത്തിനിടെ പിടികൂടി

Posted on: 23 Dec 2012കൊച്ചി: ബസ്സില്‍ യാത്രക്കാരന്റെ ബാഗില്‍നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസ്സില്‍ ആലുവ, കോട്ടപ്പുറം, കടുവാത്തുരുത്ത്, കിഴക്കേടത്ത് വള്ളം വീട്ടില്‍ സെയ്ഫുദ്ദീന്‍ (40) എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായി. റേഡിയന്റ് കാഷ് മാനേജ്‌മെന്റ് സര്‍വീസിന്റെ കളക്ഷന്‍ ഏജന്റ് ഫിജോയുടെ ബാഗില്‍നിന്നാണ് പണം മോഷ്ടിക്കാന്‍ ശ്രമം നടന്നത്. യാത്രക്കാര്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് ബസ്സില്‍നിന്ന് ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് ഇയാള്‍ക്കുവേണ്ടി അന്വേഷണം നടത്തിവരികയായിരുന്നു.

More News from Ernakulam