നെടുമ്പാശ്ശേരിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

Posted on: 23 Dec 2012



ചെങ്ങമനാട്: നെടുമ്പാശ്ശേരി പഞ്ചായത്തിലെ വിവിധ ജനകീയ പദ്ധതികളും തൊഴിലുറപ്പ് സംഗമവും മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. അന്‍വര്‍ സാദത്ത് എം.എല്‍.എ. അധ്യക്ഷനായി. 100 തൊഴില്‍ദിനം തികച്ച തൊഴിലുറപ്പുപദ്ധതിയിലെ അംഗങ്ങള്‍ക്ക് കെ.പി. ധനപാലന്‍ എം.പി. ഗ്രാന്റ് വിതരണം ചെയ്തു. ക്ലീന്‍ നെടുമ്പാശ്ശേരി പദ്ധതി പ്രകാരമുള്ള ബയോഗ്യാസ്, പൈപ്പ് കമ്പോസ്റ്റ് എന്നിവ വി.ജെ. കുര്യന്‍ വിതരണം ചെയ്തു. പട്ടിക ജാതിക്കാര്‍ക്കുള്ള വാട്ടര്‍ കണക്ഷന്റെ ഉദ്ഘാടനം എം.ജെ. ജോമി നടത്തി. എം.കെ. ഷാജി, ബിന്‍സിപോള്‍, ഗീത ഉണ്ണി, ദിലീപ് കപ്രശേരി, ലിസി ജോര്‍ജ്, പി.വൈ. എല്‍ദോ, അനുജിശ്യാമു, ജിജോ ആന്റണി, പി.വി. പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.

More News from Ernakulam