പോലീസിനെ കൈയേറ്റം ചെയ്ത യുവാക്കളെ അറസ്റ്റ് ചെയ്തു

Posted on: 23 Dec 2012ചെങ്ങമനാട്: പോലീസിനെ കൈയേറ്റം ചെയ്ത രണ്ട് യുവാക്കളെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. കുന്നുകര സ്വദേശികളായ ജസ്റ്റിന്‍(23), ആന്റണി(16) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ചാലാക്കഭാഗത്ത് ബൈക്കിലെത്തിയ ഈ യുവാക്കള്‍ നാട്ടുകാരുമായി ബഹളമുണ്ടാക്കിയിരുന്നു. ഇതറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ഇവര്‍ കുന്നുകരയിലെത്തി. ഇവരെ പിടികൂടാന്‍ ജീപ്പില്‍ നിന്നിറങ്ങിചെന്നപ്പോഴാണ് ഇക്ബാല്‍ എന്ന പോലീസുകാരനെ യുവാക്കള്‍ കൈയേറ്റം ചെയ്തത്. ഉടന്‍ കൂടെയുണ്ടായിരുന്ന മറ്റൊരു പോലീസുകാരനും കൂടി ഇവരെ കീഴ്‌പ്പെടുത്തി സ്റ്റേഷനില്‍ കൊണ്ടുവരുകയായിരുന്നു.

More News from Ernakulam