ശ്രീനാരായണ ധര്‍മ പഠനശിബിരം ഇന്ന് തുടങ്ങും

Posted on: 23 Dec 2012



കൊച്ചി: ഗുരുദേവ സത്‌സംഗം കൊച്ചി സംഘടിപ്പിക്കുന്ന പത്താമത് ശ്രീനാരായണ ധര്‍മ പഠന ശിബിരം പാലാരിവട്ടം രാജരാജേശ്വരി ദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ 23, 24, 25 തീയതികളില്‍ നടക്കും. 23ന് രാവിലെ 10ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സത്‌സംഗം പ്രസിഡന്റ് ഇ.ടി. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ പ്രഭാഷണം നടത്തും.

More News from Ernakulam