വെങ്കിടാചലപതി ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവം തുടങ്ങി

Posted on: 23 Dec 2012കൊച്ചി: കാരണക്കോടം വെങ്കിടാചലപതി ക്ഷേത്രത്തിലെ ശ്രീ വെങ്കിടാചലപതി ആറാട്ട് ഉത്സവം തുടങ്ങി. എല്ലാ ദിവസവും പഞ്ചാമൃതാഭിഷേകവും ഉച്ചയ്ക്കും രാത്രിയും പല്ലക്ക് പൂജയും ഉണ്ടാകും. ഒന്നാം ദിവസം വൈകീട്ട് നടതുറപ്പിനുശേഷം ഉല്‍പ്പൊയും 2ഉം 3ഉം ദിവസങ്ങളില്‍ വനയാത്ര, പട്ടണ പ്രവേശം എന്നിവയും 4-ാം ദിവസം മൃഗയാത്രയും ഉണ്ടാകും.

5-ാം ദിവസം ശതകലശാഭിഷേകം, കാഴ്ചശീവേലി, പുഷ്പകവിമാന പൂജ, രാത്രി വെള്ളിഗരുഡവാഹന പൂജ, അവഭൃഥസ്ഥാനത്തോടുകൂടി ആറാട്ട്. ഉത്സവത്തിന് തന്ത്രി എന്‍. പ്രേംകുമാര്‍ വാദ്ധ്യാര്‍ കൊടിയേറ്റി. ദേവസ്വം പ്രസിഡന്റ് കപില്‍ ആര്‍.പൈ, ഭരണാധികാരികളായ ആര്‍. വെങ്കിടേശ്വര പൈ, വി. ഹരിപൈ എന്നിവര്‍ നേതൃത്വം നല്‍കി.

More News from Ernakulam