ദത്താത്രേയ ജയന്തി 27ന്

Posted on: 23 Dec 2012കൊച്ചി: എളമക്കര ശ്രീമല്‍ ദത്താത്രേയ ക്ഷേത്രത്തില്‍ ദത്താത്രേയ ജയന്തി 27ന് ആഘോഷിക്കും. ആഘോഷ പരിപാടികള്‍ ഏകദിന അഖണ്ഡ ഭജനയോടെ ഞായറാഴ്ച ആരംഭിക്കും.

24ന് വൈകീട്ട് 6.30ന് സമൂഹ സത്യനാരായണ പൂജ. 25ന് രാവിലെ 8.30 മുതല്‍ ആചാര്യവരണം, സമൂഹപ്രാര്‍ഥന, സ്വര്‍ണപുഷ്പ സമേതം കാണിക്ക സമര്‍പ്പണം, വൈകീട്ട് 6ന് മഹാസുദര്‍ശന ഹോമം.

26ന് 11.30ന് ദ്വാദശ ബ്രാഹ്മണാരാധന, സുമംഗലി പൂജ, വൈകീട്ട് 6ന് മണ്ഡലപൂജ.

ദത്താത്രേയ ജയന്തി ദിനമായ 27ന് വ്യാഴാഴ്ചയാണ് തിരുതൊട്ടിലാട്ടം. രാത്രി 9 മുതല്‍ അലങ്കരിച്ച തൊട്ടിലില്‍ ഭഗവാനെ ഇരുത്തുന്നു. തുടര്‍ന്ന്, ഭഗവാന്റെ ജനനകഥ പ്രതിപാദനം ചെയ്യുന്ന താരാട്ടുപാട്ട് ആരംഭിക്കും.

ഈ വേളയില്‍ കുട്ടികളുടെ അരിഷ്ടതകള്‍ മാറുന്നതിനായി ഭക്തര്‍ കുട്ടികളെ ഭഗവാന്റെ തിരുമുമ്പില്‍ തൊട്ടിലാട്ടുന്നത് പ്രധാന വഴിപാടാണ്.

More News from Ernakulam