വിദ്യാര്‍ഥി പഠനക്യാമ്പ് തുടങ്ങി

Posted on: 23 Dec 2012തൃപ്പൂണിത്തുറ: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ എസ്.എസ്.എല്‍.സി., സി.ബി.എസ്.ഇ. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ത്രിദിന പഠനക്യാമ്പ് തൃപ്പൂണിത്തുറ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി-കോളേജ് വിദ്യാഭ്യാസ കോംപ്ലക്‌സില്‍ തുടങ്ങി.

സംസ്ഥാന അറ്റോര്‍ണി പി. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.എം. ഗോവിന്ദന്‍കുട്ടി അധ്യക്ഷത വഹിച്ചു. കേന്ദ്ര എന്‍.എസ്.എസ്സിന്റെ സ്‌കോളര്‍ഷിപ്പുകള്‍ ബെന്നി ബഹനാന്‍ എം.എല്‍.എ. നല്‍കി.

എന്‍.എസ്.എസ്. എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ മണിയമ്മ, അനുപമ മോഹന്‍, എന്‍.എസ്.എസ്. വനിതാ സമാജം പ്രസിഡന്റ് എം.ടി. വിശാലാക്ഷി, എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് വി. മുരളീധരന്‍, സെക്രട്ടറി പി.എസ്. വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും. വൈകീട്ട് 3ന് ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ള സമാപന യോഗം ഉദ്ഘാടനം ചെയ്യും.

More News from Ernakulam