ബി.ജെ.പി. ജില്ലാ കമ്മിറ്റി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

Posted on: 23 Dec 2012കൊച്ചി: ഭൂരിപക്ഷ സമുദായത്തിന്റെ സഹിഷ്ണുതയും സാഹോദര്യവുമാണ് രാജ്യത്തെ ന്യൂനപക്ഷത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതെന്ന് ഡോ. ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. ബി. ജെ. പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ. ഡി. 52ല്‍ കേരളത്തില്‍ കൊടുങ്ങല്ലൂരെത്തിയ മാര്‍ തോമാസ്ലീഹായ്ക്ക് ഇവിടെ മതപ്രചാരണം നടത്താന്‍ കഴിഞ്ഞതും ഭൂരിപക്ഷ ജനതയുടെ ഈ മനഃസ്ഥിതികൊണ്ടാണ്. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഭാരതത്തിന്റെ മതേതര പാരമ്പര്യം ലോകത്തിനുതന്നെ മാതൃകയാണ്-അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അഡ്വ. പി. ജെ. തോമസ് അധ്യക്ഷത വഹിച്ചു. ഫാ. സ്റ്റീഫന്‍ ആലത്തറ, എഡിറ്റര്‍ ഫാ. മാത്യു കിലുക്കന്‍, എ. എല്‍. രാധാകൃഷ്ണന്‍, ശ്യാമള എസ്. പ്രഭു, അഡ്വ. കെ. വി. സാബു, നെടുമ്പാശ്ശേരി രവി, എല്‍. എല്‍. ജയിംസ്, ത്രേസ്യാമ്മ, സരള പൗലോസ്, എം. എന്‍. മധു, എന്‍. പി. ശങ്കരന്‍കുട്ടി, കെ. പി. രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Ernakulam